Arvind Kejriwal: കറൻസിയിൽ വേണം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രം, കേന്ദ്രത്തോട് കെജ്‌രിവാള്‍
ഇന്ത്യൻ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കെജ്‌രിവാള്‍
New Delhi: ഹിന്ദുത്വ കാര്‍ഡുമായി ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യൻ കറന്‍സിയില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രം കൂടി ഉള്‍പ്പെടുത്തണമെന്നാണ് കെജ്‌രിവാളിന്‍റെ ആവശ്യം.
രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം ഓര്‍ക്കുക ദൈവത്തെയാണ്. ദീപാവലി ദിനത്തിൽ നാമെല്ലാവരും ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. ഈ ദേവതകള്‍ നമ്മുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കുമെന്ന് നാം വിശ്വസിക്കുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇന്ത്യൻ നോട്ടിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം ലക്ഷ്മി-ഗണേഷിന്‍റെ ചിത്രവും അച്ചടിയ്ക്കുന്നത് ഫലം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: Bank Holidays in November 2022: നവംബര്‍ മാസത്തില്‍ 10 ദിവസം ബാങ്കുകള്‍ക്ക് അവധി
ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 85 ശതമാനവും മുസ്ലീങ്ങളാണെന്നും ജനസംഖ്യയുടെ വെറും 2% മാത്രമാണ് ഹിന്ദുക്കളെന്നും എന്നാൽ ഇതൊന്നും വകവയ്ക്കാതെ അവിടെയുള്ള കറൻസിയിൽ ഗണപതിയുടെ ചിത്രമുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഇന്തോനേഷ്യക്ക് അത് ചെയ്യാൻ കഴിയുമ്പോൾ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല എന്നും കെജ്‌രിവാള്‍ ചോദിച്ചു.
Also Read: Delhi air Pollution: കാറ്റ് രക്ഷയ്ക്കെത്തി, ഡല്‍ഹിയിലെ അന്തരീക്ഷം മെച്ചപ്പെടുന്നു
ദീപാവലിയോടനുബന്ധിച്ച് ലക്ഷ്മി-ഗണപതി പൂജ നടത്തുമ്പോഴാണ് തന്‍റെ മനസ്സില്‍ ഈ ആശയം ഉടലെടുത്തത് എന്ന് കെജ്‌രിവാൾ പറഞ്ഞു. ഇത് സമ്പദ്‌വ്യവസ്ഥയെ മികച്ചതാക്കുമെന്ന് പറയുന്നില്ല, മറിച്ച് അത് ദൈവത്തിന്‍റെ അനുഗ്രഹം നൽകുമെന്ന് കെജ്‌രിവാൾ പറഞ്ഞു.
ആരെയും നീക്കം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഇന്ത്യൻ കറൻസിയിൽ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ലക്ഷ്മി-ഗണേശന്‍റെ ചിത്രവും വയ്ക്കണം. അച്ചടിക്കുന്ന എല്ലാ നോട്ടുകളിലും ലക്ഷ്മി-ഗണേശിന്‍റെ ഫോട്ടോ വേണമെന്ന് പറയുമ്പോൾ എല്ലാ നോട്ടുകളും മാറ്റണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തെഴുതുമെന്നും കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്ത് തിരഞ്ഞെടുപ്പും ഡല്‍ഹി MCD തിരഞ്ഞെടുപ്പും മുന്നില്‍ക്കണ്ട് BJP-യെ വളയാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാര്‍ട്ടിയെ നേരിടാന്‍ BJP പയറ്റുന്ന അതേ തന്ത്രമാണ് ഇവിടെ അരവിന്ദ് കെജ്‌രിവാൾ പുറത്തെടുത്തിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...