ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ  ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.  ചെന്നൈയും കോയമ്പത്തൂരുമടക്കം അൻപതോളം ഇടങ്ങളിൽ പരിശോധന നടക്കുന്നതായിട്ടാണ് വിവരം. എം കെ സ്റ്റാലിന്‍റെ മരുമകൻ ശബരീശന്‍റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: IT Raid: ഐടി റിട്ടേണിലെ ക്രമക്കേട്; പുഷ്പ സംവിധായകന്റെയും നിർമ്മാതാക്കളുടെയും വീടുകളിൽ റെയ്ഡ്


ഇതിനു പുറമെ ഡിഎംകെ എംഎൽഎ എം കെ മോഹന്റെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായാണ് റിപ്പോർട്ട്. എം കെ മോഹനൻ സ്റ്റാലിന്റെ വിശ്വസ്തനാണ്.  ഈ കമ്പനിയിൽ മുഖ്യമന്ത്രിയുടെ കുടുബത്തിന് ബിനാമി നിക്ഷേപമുണ്ടെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. 


Also Read: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം 


 എം.കെ.സ്റ്റാലിന്‍റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്ന്  അണ്ണാമലൈ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെതെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു. പളനിവേൽ ഒരു മാധ്യമപ്രവർത്തകനുമായി ന‍ടത്തിയ  സംഭാഷണമാണ് ഇതെന്നായിരുന്നു അണ്ണാമലൈയുടെ അവകാശവാദം. ഡിഎംകെ ഫയൽസ് എന്ന പേരിൽ  മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡിഎംകെ നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.