New Delhi: കോവിഡ് 19 (Covid 19) രോഗബാധ അരിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്യാനുള്ള തീയതി സെപ്തംബര് 30 വരെ നീട്ടി. 2020 - 21 വർഷത്തെ ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനുള്ള തീയതിയാണ് നീട്ടിയിട്ടുള്ളത്.  1961 ഇൻകം ടാക്സ് ആക്ട് (Income Tax Act) പ്രകാരമുള്ള നിരവധി ടാക്സ്കളുടെ അവസാന തീയതിയും നീട്ടിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ധനകാര്യ മന്ത്രാലയം ആണ് പുതുക്കിയ തീയതികൾ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. കോവിഡ് രോഗബാധ മൂലം ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് പുതിയ തീരുമാനം. 2019 - 20 വർഷത്തിലും കോവിഡ് രോഗബാധയെ തുടർന്ന് ഇൻകം ടാക്‌സ് (Income tax) റിട്ടേൺസ് ഫയൽ ചെയ്യാനുള്ള തീയതി ജനുവരി വരെ നീട്ടിയിരുന്ന.


ALSO READ: SBI New Timing: സേവനങ്ങളിൽ മാറ്റം വരുത്തി SBI, പരിശോധിക്കുക


ആദായ നികുതി വകുപ്പ് നയിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് ഡറക്ടറ്റ് ടാക്സസ് (CBDT) കമ്പനികളുടെ ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്യാനുള്ള അവസാനതീയതിയും നീട്ടിയതായി അറിയിച്ചിട്ടുണ്ട്. കമ്പനികൾ ഉദ്യോഗസ്ഥർക്ക് ഫോം 16 നൽകാനുള്ള തീയതി 2021 ജൂലൈ 15 വരെ നീട്ടിയിട്ടുണ്ട്.  ITR-1, ITR-4 ഫോമുകൾ ഉപയോഗിച്ച് ഇൻകം ടാക്സ് റിട്ടേൺസ് ഫയൽ ചെയ്യാനുള്ള തീയതി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. 


ALSO READ: Covid 19; പത്താംക്ലാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് തീരുമാനം


രാജ്യത്ത് കോവിഡ് (Covid 19) രണ്ടാം തരംഗം കുറയാതെ നിൽക്കുന്ന ആദായ നികുതി വകുപ്പ് ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഇന്ന് മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്  2,76,070 പേർക്കാണ്. നിലവിൽ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,57,72,400 ആയി. ആശ്വാസകരമായ കാര്യം രോഗമുക്തി നിരക്കിൽ വലിയ മാറ്റം ഉണ്ടായി. മൂന്നരലക്ഷത്തിലധികം പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,23,55,440 പേർക്ക് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 3,874 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 2,87,122 ആയി.'


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക