Income Tax Saving Scheme:  ആദായനികുതി ലാഭിക്കാന്‍ ഉതകുന്ന പുതിയ  സമ്പാദ്യ പദ്ധതികളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ SBI. ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതുവഴി  ഉപഭോക്താക്കൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 C പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

SBI അവതരിപ്പിച്ചിരിയ്ക്കുന്ന  ടാക്സ്  സേവിംഗ്  ഡെപ്പോസിറ്റ് സ്കീമിലൂടെയാണ്  (Tax Saving Fixed Deposit Schemes) ഉപഭോക്താക്കൾക്ക് ആദായ നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുക.  


എന്താണ്  ടാക്സ്  സേവിംഗ്  ഡെപ്പോസിറ്റ് സ്കീം (Tax Saving Fixed Deposit Schemes)? പ്രത്യേകതകള്‍ അറിയാം


കുറഞ്ഞത്‌ 5 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവ്‌ ഉള്ള നിക്ഷേപ പദ്ധതികളാണ് ഇവ. ഈ പദ്ധതിയില്‍ വായ്പാ സൗകര്യം ലഭ്യമല്ല. ഈ ടാക്സ്  സേവിംഗ് ഡെപ്പോസിറ്റ് സ്കീമില്‍ ചേര്‍ന്നാല്‍, കാലാവധി പൂര്‍ത്തിയാകാതെ പണം പിന്‍വലിക്കാന്‍ സാധ്യമല്ല. എന്നാല്‍, നിക്ഷേപ കാലയളവില്‍ നിക്ഷേപകന്‍ മരണപ്പെട്ടാല്‍ കാലാവധി തീരുന്നതിന് മുന്‍പോ ശേഷമോ നോമിനിയ്ക്ക് തുക പിന്‍വലിക്കാന്‍ സാധിക്കും. മറ്റൊരു സാഹചര്യത്തിലും 5 വർഷം അവസാനിക്കുന്നതിന് മുമ്പ്  തുക പിന്‍വലിക്കാന്‍ സാധിക്കില്ല.


Alson Read:  PM Free Silai Machine Yojana 2022: സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍, ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാം


SBI ട്വീറ്റിലൂടെയാണ് ഈ വിവരം  ഉപയോക്താക്കളെ അറിയിച്ചത്. " SBI ഒരു പുതിയ ചുവടുവയ്പ്പ് നടത്തുകയാണ്.  SBI അവതരിപ്പിക്കുന്ന Tax Saving Fixed Deposit Schemes ഉപയോഗിച്ച്  കൂടുതല്‍  ലാഭം നേടാം.  ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 C പ്രകാരം കൂടുതല്‍ പണം ലഭിക്കുക" ബാങ്കിന്‍റെ ട്വീറ്റില്‍ പറയുന്നു.    


ആദായ നികുതി ലാഭിക്കൽ പദ്ധതിയില്‍നിന്നും  ( Tax Saving Fixed Deposit Schemes) എങ്ങിനെ പ്രയോജനം നേടാം?


1.  ഈ പദ്ധതിയിലൂടെ സാമ്പത്തിക ലാഭം നേടുന്നതിന്  SBI ഉപഭോക്താക്കൾ ഒരു ഫിക്സഡ് ഡിപ്പോസിറ്റ് (Fixed Deposit) അക്കൗണ്ടോ  അല്ലെങ്കില്‍  പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് (Special Fixed Deposit) അക്കൗണ്ടോ തുറക്കേണ്ടതുണ്ട്.


2.  നിക്ഷേപത്തിന്‍റെ  ഏറ്റവും കുറഞ്ഞ കാലയളവ് അഞ്ച് വർഷവും പരമാവധി നിക്ഷേപ കാലയളവ് 10 വർഷവുമാണ്.


3.  ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയും അതിനുശേഷം 100 രൂപയുടെ ഗുണിതങ്ങളുമായി നിക്ഷേപിക്കാം. 


4.  ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കാന്‍ സാധിക്കുന്ന പരമാവധി തുക  1.5 ലക്ഷം രൂപയാണ്.


5. നിക്ഷേപ തുകയില്‍  നികുതിയിളവ്  (TDS) നിലവിലുള്ള നിരക്കിൽ ബാധകമാണ്.


6. SBI അറിയിക്കുന്നതനുസരിച്ച്  നികുതി കിഴിവ്  ലഭിക്കുന്നതിന് നിക്ഷേപകന് ഫോം 15G/15H സമർപ്പിക്കാം.


7. ഈ നിക്ഷേപ പദ്ധതി അനുസരിച്ച് അഞ്ചുവർഷത്തെ ലോക്ക് ഇൻ കാലയളവിൽ ലോൺ സൗകര്യം ലഭ്യമല്ല.


8.  നിക്ഷേപകന്‍റെ മരണം ഒഴികെ, നിക്ഷേപ തീയതി മുതൽ 5 വർഷം അവസാനിക്കുന്നതിന് മുമ്പ് നിക്ഷേപം തിരിച്ചെടുക്കാന്‍ സാധ്യമല്ല.  


9.  അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കിൽ, നോമിനിക്കോ നിയമപരമായ അവകാശിക്കോ കാലാവധി പൂർത്തിയാകുന്നതിന് മുമ്പോ ശേഷമോ ഏത് സമയത്തും നിക്ഷേപം പിൻവലിക്കാം.
ജോയിന്‍റ്  അക്കൗണ്ടിൽ ആദ്യ അക്കൗണ്ട് ഉടമ  മരണപ്പെട്ടാൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കാൻ രണ്ടാമത്തെ ഉടമയ്ക്ക് അർഹതയുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.