ന്യൂഡല്‍ഹി: നരേന്ദ്രമോദി  സര്‍ക്കാര്‍  നടപ്പാക്കുന്ന  സാമ്പത്തിക പരിഷ്ക്കാരങ്ങള്‍  ഇന്ത്യയെ വന്‍ സാമ്പത്തിക വളര്‍ച്ച യിലേയ്ക്കു നയിക്കുമെന്ന് റിപ്പോര്‍ട്ട്


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 9.5%  വളര്‍ച്ച നേടുമെന്നും മനും രാജ്യം  വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് കുതിച്ചുകയറുമെന്നുമാണ്  അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി  ഫിച്ച്  റിപ്പോര്‍ട്ട് ചെയ്യുന്നത്.


കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇന്ത്യ  വളരെവേഗം മറികടക്കും. നടപ്പ്  സാമ്പത്തിക  വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്നും എന്നാല്‍  2021-22  സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 9.5%  ശതമാനം വളര്‍ച്ച നേടുമെന്നും  സാമ്പത്തിക  രംഗത്ത് വന്‍ കുതിപ്പ് നടത്തുമെന്നാണ് റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.


അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി  റിപ്പോര്‍ട്ട് ആഗോള ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജിഡിപിയുടെ പത്ത് ശതമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമഗ്രമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ വളര്‍ച്ച നിരക്ക് ഉയരാന്‍ കാരണമാകും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഉണ്ടാകുമെന്നാണ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.


കൂടാതെ, അന്താരാഷ്ട്ര തലത്തില്‍ ചൈന നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യക്ക് അനുകൂലമായി മാറുമെന്നും സാമ്പത്തിക വിദഗ്ധര്‍  ചൂണ്ടിക്കാട്ടുന്നു.