New Delhi : ഇന്ത്യ 75 മത് സ്വാതന്ത്ര്യദിനം (Independence Day 2021) ആഘോഷിക്കുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി ഏവർക്കും സ്വതന്ത്ര ദിനാശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഏവർക്കും സ്വതന്ത്ര ദിനാശംസകൾ അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരിൽ നടത്തുന്ന പരിപാടികൾ രാജ്യത്തെ ഒരോ പൗരനും ഊർജ്ജം പകർ ന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയത്തും. കൂടാതെ ഈ വർഷത്തെ ഒളിമ്പിക്സ് കണ്ടിജന്റും ഇന്ന് സംഘടിപ്പിക്കും. ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി പതാക ഉയർത്തുമ്പോൾ Mi-17 1V ഹെലികോപ്ടറുകളാകും സ്ഥലത്ത് പുഷ്പവര്ഷം നടത്തുക.അതിന് ശേഷം രാവിലെ 7.30 - ഓടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും. 75 മത് സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


ALSO READ: Independence Day 2021: ഇന്ന് രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യദിനം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും


ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടം നേടി ചരിത്ര സൃഷ്ടിച്ച് സ്വർണ്ണ മെഡൽ നേടിയ താരം   താരം നീരജ് ചോപ്രയെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നീരജ് ചടങ്ങിന് എത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം കടുത്ത പനിയെ തുടർന്ന് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.


ALSO READ:  Independence Day 2021: ദേശിയതയെ തിരിച്ച് പിടിക്കണം, വിഭാഗിയതയും വർഗീയതയും നിഷ്കാസനം ചെയ്യണം- മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാശംസ


രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തിൽ ആസാദി ക അമൃതോത്സവ് എന്ന പേരിൽ നിരവധി പരിപാടികൾ ഒരുക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. 75–ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി റാം നാഥ് കോവിന്ദ് കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.