100 crore covid vaccinations: വാക്സിനേഷനിൽ ചരിത്രം രചിച്ച് ഇന്ത്യ; 100 കോടി ഡോസ് വാക്സിനേഷൻ പിന്നിട്ടു
ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎംഎൽ ആശുപത്രിയിലെത്തി
ന്യൂഡൽഹി: വാക്സിനേഷൻ 100 കോടി ഡോസ് പിന്നിട്ട ചരിത്ര മുഹൂർത്തം ആഘോഷിക്കാൻ സർക്കാർ വിവിധ പരിപാടികളും സംഘടിപ്പിക്കും.
ആരോഗ്യപ്രവർത്തകരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ചു. കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെ ആദരിക്കും.
കേന്ദ്ര മന്ത്രിസഭാ യോഗവും മന്ത്രിമാരുടെ കൗൺസിൽ യോഗവും ഇന്ന് നടക്കും. എയിംസിലെ ജജ്ജർ കാമ്പസിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻസിഐ) 806 കിടക്കകളുള്ള വിശ്രാം സദൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധാ മൂർത്തി എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഇൻഫോസിസ് ഫൗണ്ടേഷനാണ് വിശ്രാം സദൻ നിർമ്മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...