INDIA Alliance: ഇന്ത്യ സഖ്യത്തിന്‍റെ ഐക്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്, ബീഹാറില്‍ സീറ്റ് വിഭജനം പൂർത്തിയായി
INDIA Alliance Latest Update: സഖ്യ കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകാൻ നേതാക്കൾ തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം സഖ്യം കൈക്കൊണ്ടു.
INDIA Alliance Latest Update: ഐക്യത്തിലേയ്ക്കുള്ള ആദ്യ ചുവടുവച്ച് INDIA പ്രതിപക്ഷ സഖ്യം. പ്രതിപക്ഷ സഖ്യത്തിനുള്ള ആഹ്വാനം ഉടലെടുത്ത ബീഹാറില്‍ സീറ്റ് വിഭജനം പൂർത്തിയായതായി റിപ്പോര്‍ട്ട്.
വരാനിരിക്കുന്ന 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ സീറ്റ് വിഭജനത്തിന് ഇന്ത്യൻ പ്രതിപക്ഷ സഖ്യം അന്തിമരൂപം നൽകിയതായി സീ ന്യൂസിനോട് വൃത്തങ്ങൾ അറിയിച്ചു.
Also Read: DCW Chief Swati Maliwal: ഡിസിഡബ്ല്യു ചീഫ് സ്വാതി മാലിവാലിനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് AAP
റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനം ഭരിയ്ക്കുന്ന ജനതാദൾ യുണൈറ്റഡും (JDU) രാഷ്ട്രീയ ജനതാദളും (RJD) 16 മണ്ഡലങ്ങളിൽ വീതവും കോൺഗ്രസും 5 മണ്ഡലങ്ങളിലും മത്സരിക്കും. കൂടാതെ, സംസ്ഥാനത്തെ 3 സീറ്റുകളിൽ ഇടത് പാർട്ടികൾ മത്സരിക്കും. ആർജെഡിക്കും ജെഡിയുവിനും ഒരു സീറ്റ് വ്യത്യാസപ്പെടാം.
Also Read: Career Astro Tips: കരിയറിൽ അടിക്കടി പുരോഗതി, ഈ നടപടികൾ വർഷം മുഴുവനും നിങ്ങൾക്ക് സമ്പത്ത് സമ്മാനിക്കും
ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിന്‍റെ നാലാമത്തെ യോഗത്തിന് ശേഷം, മൂന്ന് ആഴ്ചയ്ക്കുള്ളിൽ സഖ്യ കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകാൻ നേതാക്കൾ തീരുമാനിച്ചിരുന്നു. അതനുസരിച്ച് നിലവില്‍ ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം സഖ്യം കൈക്കൊണ്ടു.
ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വ്യാഴാഴ്ച വൈകുന്നേരം പപറ്റ്നയിൽ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ചർച്ച ചെയ്തതിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല എങ്കിലും തുല്യ സീറ്റുകളിൽ മത്സരിക്കുന്നതിനുള്ള സീറ്റ് പങ്കിടൽ ഫോർമുലയെക്കുറിച്ചുള്ള പിതാവ് ലാലു പ്രസാദ് യാദവിന്‍റെ സന്ദേശം തേജസ്വി അറിയിച്ചതായാണ് സൂചന.
2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫോർമുലയാണ് ലാലു പ്രസാദ് യാദവ് മുന്നോട്ടു വച്ചത് എന്നാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളിൽ 100 സീറ്റുകളിൽ ആർജെഡിയും ജെഡിയുവും മത്സരിക്കുകയും ബാക്കി 43 സീറ്റുകൾ കോൺഗ്രസിന് നൽകുകയും ചെയ്തിരുന്നു.
കോൺഗ്രസ്, ആർജെഡി, ജെഡിയു, എസ്പി, ബിഎസ്പി, ടിഎംസി, ഡിഎംകെ, എൻസിപി, സിപിഐ, സിപിഐ എം, മറ്റ് പ്രാദേശിക പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന INDIA Alliance വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ വെല്ലുവിളിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍, INDIA Alliance ഇതുവരെ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പേര് ചില നേതാക്കൾ നിർദ്ദേശിച്ചതോടെ ചില സഖ്യ കക്ഷികള്‍ നീരസം പ്രകടിപ്പിച്ചു. ഇതോടെ തിരഞ്ഞെടുപ്പിന് ശേഷം വിഷയം ജനാധിപത്യപരമായി തീരുമാനിക്കുമെന്ന് സഖ്യ കക്ഷി നേതാക്കള്‍ വ്യക്തമാക്കുകയായിരുന്നു. എത്രയും വേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കുക എന്നതാണ് നിലവില്‍ INDIA Alliance ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.