Mamata Banerjee Vs Congress: പെരുമ്പറ കൊട്ടി ആരംഭിച്ച ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്‍റെ മരണമണി മുഴങ്ങുന്നുവോ? ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സഖ്യകക്ഷികൾ ഓരോന്നായി ഇന്ത്യ സഖ്യത്തോട് ബൈ പറയുന്ന കാഴ്ചയാണ് കാണുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Thanner Komban death: തണ്ണീർക്കൊമ്പന്റെ പോസ്റ്റുമോർട്ടം കേരളവും കർണാടകയും സംയുക്തമായി നടത്തും; എ കെ ശശീന്ദ്രൻ


ബീഹാറിൽ നിന്നുള്ള ജെഡിയു, ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ്, പഞ്ചാബിലെ ഭഗവന്ത് മാന്‍ ഇന്ത്യ സഖ്യത്തോട് വിട പറഞ്ഞപ്പോൾതന്നെ സഖ്യത്തിന്‍റെ ശക്തിയെല്ലാം ചോർന്നുപോയി എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ ഒരിയ്ക്കൽ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാവുകയാണ്. അതായത്, ഒരിയ്ക്കല്‍ കൈകോർത്തു നിന്നവർ പരസ്പരം പഴി ചാരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.  


ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കോൺഗ്രസിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. 


അതിനിടെ, വരാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ 40 സീറ്റ് പോലും നേടില്ല എന്നാണ് മമത ബാനര്‍ജി നടത്തിയിരിയ്ക്കുന്ന പ്രവചനം. പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും കോണ്‍ഗ്രസ്‌ നേരിടുന്ന വെല്ലുവിളികള്‍ അതിന്‍റെ തിരഞ്ഞെടുപ്പ് പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകൾ വര്‍ദ്ധിപ്പിക്കുന്നു എന്നും മമത പറഞ്ഞു. 
 
പശ്ചിമ ബംഗാളിനുള്ള കേന്ദ്ര കുടിശ്ശിക നൽകാത്തതിനെതിരെ രണ്ട് ദിവസത്തെ കുത്തിയിരിപ്പ് പ്രകടനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിച്ച ബാനർജി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ പേരെടുത്ത് പറയാതെ പരിഹസിയ്ക്കുകയും ചെയ്തു. 


നോർത്ത് ബംഗാളിലെ ബീഡി തൊഴിലാളികളുമായുള്ള രാഹുൽ ഗാന്ധിയുടെ ആശയവിനിമയത്തെയും മമത പരിഹസിച്ചു. “ബീഡി എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് മിനിമം അറിവില്ലാത്ത ഒരാൾ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്നു. ഇതാണ് ഇപ്പോള്‍  ട്രെൻഡും ഫാഷനും", മമത പറഞ്ഞു. 


പശ്ചിമ ബംഗാളിൽ ബിജെപിയെ ചെറുക്കാൻ തൃണമൂൽ കോൺഗ്രസിന് മാത്രമേ കഴിയൂവെന്നും അവർ ആവർത്തിച്ചു. "ഞങ്ങൾ മുന്‍പ് ബിജെപിയെ ഒറ്റയ്ക്ക് എതിർത്തിരുന്നു, ഇത്തവണയും ഞങ്ങൾ അത് തന്നെ ചെയ്യും," അവർ പറഞ്ഞു. പശ്ചിമ ബംഗാളിൽ പ്രവേശിച്ചപ്പോൾ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാൻ കോൺഗ്രസ് തനിക്ക് ഔദ്യോഗിക ക്ഷണം അയച്ചില്ല എന്നും അവർ ആരോപിച്ചു.


“കോണ്‍ഗ്രസിനോട് 300 സീറ്റുകളിൽ മത്സരിക്കാനും ബാക്കിയുള്ളത് പ്രാദേശിക പാർട്ടികൾക്ക് വിട്ടുകൊടുക്കാനും ഞാൻ കോൺഗ്രസിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ അവര്‍ അത് സമ്മതിച്ചില്ല, പകരം അഹങ്കാരം നിറഞ്ഞ മനോഭാവമാണ് കാണിക്കുന്നത്,” ബാനർജി പറഞ്ഞു.


മൂന്നാം മോദി സര്‍ക്കാരിനുള്ള തയ്യാറെടുപ്പില്‍ ഇത്തവണ 400 സീറ്റുകള്‍ ലക്ഷ്യമിട്ട് നീങ്ങുന്ന BJPയ്ക്ക് സന്തോഷ വാര്‍ത്തയാണ് ഇന്ത്യ സഖ്യത്തില്‍നിന്നും ലഭിക്കുന്നത്....



 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.