Rice Export: പൊടിയരി കയറ്റുമതി നിരോധിച്ച് ഇന്ത്യ, ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യം
അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി പൊടിയരിയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചത്. നിരോധനം സെപ്റ്റംബര്‍ 9 മുതല്‍ നിലവില്‍ വന്നു.
New Delhi: അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി പൊടിയരിയുടെ കയറ്റുമതിയാണ് ഇന്ത്യ നിരോധിച്ചത്. നിരോധനം സെപ്റ്റംബര്‍ 9 മുതല്‍ നിലവില്‍ വന്നു.
ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ. 150-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നു. എന്നാല്‍, ഇത്തവണ, മോശം കാലാവസ്ഥയും മണ്‍സൂണിന്‍റെ കുറവും നെല്‍കൃഷിയെ സാരമായി ബാധിക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Also Read: Healthy Sleep Hours: നല്ല ആരോഗ്യത്തിന് എല്ലാ ദിവസവും എത്രനേരം ഉറങ്ങണം?
ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുക, പ്രാദേശിക വില പിടിച്ചു നിര്‍ത്തുക എന്നിവ ലക്ഷ്യമിട്ടാണ് അരിയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പൊടിയരിയുടെ കയറ്റുമതി നിരോധിച്ചത് കൂടാതെ, വിവിധ ഗ്രേഡ് അരിയുടെ കയറ്റുമതിക്ക് 20% തീരുവ ചുമത്തുകയും ചെയ്തു.
150-ലധികം രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്യുന്നത്. രാജ്യം കയറ്റുമതി കുറയ്ക്കുമ്പോള്‍ അത് അന്താരാഷ്ട്ര വിപണിയെ സാരമായി ബാധിക്കും. കയറ്റുമതിയിലെ ഏത് കുറവും ഭക്ഷ്യവിലയിൽ സമ്മർദ്ദം വർദ്ധിപ്പിക്കും. വരൾച്ച, ചൂട് തരംഗങ്ങൾ, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം എന്നിവ കാരണം അരിയുടെ വില ഇതിനകം തന്നെ ഉയരുകയാണ്.
ഈ കാര്‍ഷിക സീസണിൽ മൊത്തത്തിൽ വിതച്ച നെൽവിത്ത് കഴിഞ്ഞ വർഷത്തേക്കാൾ കുറവായിരിക്കുമെന്നതിനാൽ കയറ്റുമതി നിരോധനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഇത് വിളകളുടെ സാധ്യതകളിലും മുന്നോട്ടുള്ള വിലയിലും സ്വാധീനം ചെലുത്തും.
രാജ്യത്ത് മഴയുടെ ലഭ്യതയിലുണ്ടായ വ്യതിയാനങ്ങൾ മൂലം ജാർഖണ്ഡ്, ബംഗാൾ, ഛത്തീസ്ഗഡ്, യുപി, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ നെല്‍കൃഷിയിലുണ്ടായ കുറവ് കണക്കിലെടുത്ത് കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി എങ്കിലും രാജ്യത്തിനാവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്ന് കേന്ദ്ര സർക്കാർ. വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...