ന്യുഡൽഹി: ഇന്ത്യയിൽ നിന്നുള്ള  ഉള്ളിയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചു.  ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡന്റേതാണ് തീരുമാനം.  ആഭ്യന്തര റീട്ടെയിൽ വിപണികളിൽ ഉള്ളിയ്ക്ക് ക്ഷാമം ഉണ്ടായതിനെ തുടർന്നാണ് ഈ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കനത്ത മഴയും മഹാരാഷ്ട്രയിലെ നാസിക് മേഖലയിലെ വെള്ളപ്പൊക്കവും ഉള്ളി വിതരണത്തെ കാര്യമായി ബാധിച്ചിരുന്നു. ഉള്ളിയുടെ കയറ്റുമതി നിരോധിച്ച ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരുന്നതാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഉള്ളി പൗഡർ അടക്കമുള്ള കയറ്റുമതിയാണ് നിരോധിച്ചത്.


Also read: 30 എംപിമാർക്കും 2 കേന്ദ്രമന്ത്രിമാർക്കും കൊറോണ സ്ഥിരീകരിച്ചു..! 


ഉള്ളിയ്ക്ക് ക്ഷാമം നേരിട്ടതിനെ തുടർന്ന് ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കിലോയ്ക്ക് നാൽപ്പത് രൂപയാണ് കിലോയുടെ വില.   ഇങ്ങനെ വില കുതിച്ചുയരുന്നതിനെ തുടർന്നാണ് എല്ലാത്തരം ഉള്ളിയുടെ കയറ്റുമതിയും സർക്കാർ നിരോധിച്ചത്.  ഇന്ത്യയിൽ നിന്നും മലേഷ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി നടത്തിയിരുന്നത്.