കൊറോണ കാലത്ത് ചൈനയുടെ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ. 1000 കിടക്കകളുള്ള ആശുപത്രി എന്ന ചൈനയുടെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയിരിക്കുന്നത്. കൊറോണ വ്യാപനം രൂക്ഷമായ സമയത്ത് ഒരാഴ്ച കൊണ്ടാണ് ചൈന വുഹനില്‍ ഈ ആശുപത്രി നിര്‍മ്മിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1000 കിടക്കകളുള്ള ചൈനയുടെ റെക്കോര്‍ഡിന് പകരം 10,200 കിടക്കകളുള്ള ആശുപത്രിയാണ് ഇന്ത്യ നിര്‍മ്മിച്ചിരിക്കുന്നത്. വെറും പത്ത് ദിവസം മാത്രമെടുത്താണ് ആശുപത്രി കിടക്കകളുടെ പണി പൂര്‍ത്തീകരിച്ചത്. 


BREAKING!! ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചു; 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം


ഡല്‍ഹി ഛത്തര്‍പൂരിലെ കൊവിഡ് കെയര്‍ ആശുപത്രിയിലാണ് കിടക്കകള്‍ ഉള്ളത്. രാജ്യത്തെ ഏറ്റവും വലിയ കൊറോണ ചികിത്സാ കേന്ദ്രമാണ് ഇത്. സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്‍റര്‍ എന്നാണ് ഇതിന്‍റെ പേര്. 


10,200 കിടക്കകളില്‍ 10% കിടക്കകള്‍ക്കും ഓക്സിജന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂവായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരും 57 ആംബുലന്‍സുകളുമാണ് ആശുപത്രി സേവനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. 16,475 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.