ലോകമാകെ കൊറോണ വൈറസിനെതിരെ പോരാടുകയാണ്,ഇന്ത്യയും കൊറോണ വൈറസ്‌ പ്രതിരോധത്തിനായുള്ള പോരാട്ടത്തിലാണ്.
പല രാജ്യങ്ങളും ഇന്ത്യയുടെ കൊറോണ വിരുദ്ധ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായവും നല്‍കിയിരുന്നു.സാര്‍ക്ക് രാജ്യങ്ങളുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം നയിച്ചത് തന്നെ ഇന്ത്യആയിരുന്നു.


ഇങ്ങനെ ആഗോള തലത്തില്‍ ഇന്ത്യ നിരവധി രാജ്യങ്ങളുടെ പ്രശംസ ഇന്ത്യയെ തേടി എത്തുകയും ചെയ്തു.അമേരിക്കപോലും ഇന്ത്യയ്ക്ക് നന്ദി പറയുകയും 
ഇന്ത്യ തങ്ങളുടെ സുഹൃത്ത് ആണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.


എന്നാല്‍ രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ അപ്പോള്‍ അശാന്തമാവുകയായിരുന്നു.പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ അതിര്‍ത്തിയില്‍ 
തീവ്രവാദികളെ ഉപയോഗിച്ച് കൊണ്ട് നിഴല്‍യുദ്ധം നടത്തുകയാണ്.ഇപ്പോള്‍ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് 
വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്യുന്നു.ഭീകര വാദികളെ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞ്കയറുന്നതിന് അവസരം ഒരുക്കുന്നതിനായാണ് 
പാക്കിസ്ഥാന്‍ സൈന്യം ഇങ്ങനെ നിരന്തരം വെടിനിരത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് പ്രകോപനം സൃഷ്ടിക്കുന്നത്.ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കുന്നത്.
ഇങ്ങനെ പാകിസ്ഥാന്‍ ഒരുവശത്ത് ഭീകരവാദത്തെ കൂട്ട്പിടിച്ചു കൊണ്ട് ഇന്ത്യയ്ക്കെതിരെ നീങ്ങുന്നതിനിടെയാണ് ചൈനയും നേപ്പാളും ഇന്ത്യയ്ക്കെതിരായ 
നിലപാട് സ്വീകരിക്കുന്നത്.


ഇന്ത്യയും ചൈനയും തമ്മിലും അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത ഉടലെടുത്തിട്ടുണ്ട്,ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖ(ലൈന്‍ ഓഫ് ആക്‌ച്വല്‍ കണ്ട്രോള്‍) സംബന്ധിച്ച 
തര്‍ക്കങ്ങളാണ് രൂക്ഷം,മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയിലും ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.ഇങ്ങനെ ചൈനയുമായുള്ള അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതിന് 
പിന്നാലെ മറ്റൊരു അയല്‍ രാജ്യമായ നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കുകയും ചെയ്തു,
ഇന്ത്യയുടെ ഭാഗമായ ലിംപിയാ ധുര,ലിപുലേക്ക്,കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്‍റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം നേപ്പാള്‍ 
പുറത്തിറക്കിയത്.


ഇത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.നേപ്പാളിന്റെ നീക്കത്തിന് പിന്നില്‍ ചൈനയാണെന്ന് നയതന്ത്ര വിദഗ്ദര്‍ അഭിപ്രായപെടുകയും ചെയ്തിരുന്നു.
കൊറോണ വൈറസിന്റെ വ്യാപനത്തിന്‍റെ ഉത്തരവാദിത്തം ചൈനയ്ക്കാണ് എന്ന മുറവിളി അന്താരാഷ്‌ട്ര സമൂഹത്തില്‍ നിന്ന് ഉയരുന്നുണ്ട്.അമേരിക്കയാണ് 
ചൈനയുടെ വുഹാനില്‍ നിന്ന് വ്യാപിച്ച വൈറസിനെ ചൈനീസ് വൈറസ്‌ എന്ന് ആദ്യം വിശേഷിപ്പിച്ചത്,അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഈ പരാമര്‍ശം നടത്തി 
രംഗത്ത് വന്നു,പിന്നാലെ മറ്റ് പല രാജ്യങ്ങളും ചൈനയുടെ നടപടികളില്‍ സംശയം പ്രകടിപ്പിച്ച് കൊണ്ട് രംഗത്ത് വരുകയും ചെയ്തു.


Also Read:വിട്ട് വീഴ്ച്ച വേണ്ടെന്ന് പ്രധാനമന്ത്രി;ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സേനാ വിന്യാസം!



ഈ സാഹചര്യത്തിലാണ് ചൈന ഇന്ത്യയുടെ നേരെ തിരിഞ്ഞത്.അന്താരാഷ്‌ട്ര സമൂഹത്തില്‍ ഒറ്റപെട്ട ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിച്ച് കൊണ്ട് ലോക ശ്രദ്ധയെ 
മാറ്റുന്നതിനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് ഇന്ത്യയുടെയും വിലയിരുത്തല്‍,ഇക്കാര്യത്തില്‍ ഉന്നത തലയോഗം വിളിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി 
അതിര്‍ത്തിയിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യുകയും യാതൊരുവിട്ട് വീഴ്ച്ചയ്ക്കും തയ്യാറാകേണ്ടെന്നും ഇന്ത്യയുടെ അതിര്‍ത്തികള്‍ എന്ത് വിലകൊടുത്തും 
സംരക്ഷിക്കണം എന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍,ചീഫ് ഓഫ് ഡിഫന്‍സ് സറ്റാഫ് ബിപിന്‍ റാവത്ത് എന്നിവരുമായും 
മൂന്ന് സേനാ മേധാവികളുമായും ചര്‍ച്ച നടത്തുകയും വിദേശകാര്യ മന്ത്രാലയവുമായി നിലവിലെ സ്ഥിതി വിശേഷം ചര്‍ച്ച നടത്തുകയും ചെയ്തു.


Also Read:ഒറ്റപെട്ട് കമ്മ്യുണിസ്റ്റ് ചൈന;സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ പ്രസിഡന്‍റ് ഷി ജിന്‍ പിങ്!
അതിര്‍ത്തിയിലെ വെല്ലുവിളികള്‍ ഗൗരവമായിതന്നെയാണ് ഇന്ത്യഎടുത്തിരിക്കുന്നത്.ഇത് സംബന്ധിച്ച് യാതൊരുവിട്ട് വീഴ്ചയും വേണ്ട എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതിന്
പിന്നാലെ അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും ചെയ്തു.ഇതിലൂടെ തങ്ങളുടെ സന്ദേശം വ്യക്തമായി തന്നെ ചൈനയെ ധരിപ്പിക്കുന്നതിനും 
ഇന്ത്യയ്ക്ക് കഴിഞ്ഞു.