India Covid Updates: രാജ്യം തിരിച്ച് വരവിൻറെ പാതയിൽ, 24 മണിക്കൂറിനുള്ളിൽ 1.14 ലക്ഷം കോവിഡ് കേസുകൾ,രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പോസിറ്റിവിറ്റി നിരക്ക് 10-ൽ താഴേക്ക് എത്തിയിരുന്നു
New Delhi: കോവിഡ് കണക്കുകൾ (India Covid Updates) രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.14 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പോസിറ്റിവിറ്റി നിരക്ക് 10-ൽ താഴേക്ക് എത്തിയിരുന്നു. അതേസമയം മരണ നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2677 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 3,46,759 ആയി.
ALSO READ: India Covid Update: പ്രതിദിന കേസുകൾ ഏറ്റവും കുറവിൽ, രണ്ട് മാസത്തിനിടയിൽ 50 ശതമാനത്തിലധികം കുറവ്
നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 14,77,799 പേരാണ്. രോഗ മുക്തി നിരക്കും ഏറ്റവും ഉയർന്ന തോതിലാണ് 2,69,84,781 പേരാണ് കോവിഡ് മുക്തിനേടിയത്. രാജ്യത്തെ കോവിഡ് മുക്തിനിരക്ക് 93.67 ശതമാനമായി. പ്രതിദിന പോസിറ്റിവിറ്റി റേറ്റ് 5.62% ആണ്.
ഇതുവരെ 23,13,22,417 പേർക്കാണ് കോവിഡ് വാക്സിൻ എടുത്തത്. ഡിസംബറോടെ രാജ്യത്തെ 130 കോടി ജനങ്ങൾക്കും വാക്സിൻ പ്രക്രിയ പൂർത്തിയാക്കാനാവുമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...