NEW DELHI: രണ്ടാഴ്ചയായുള്ള കോവിഡ് കേസുകളിലെ (India Covid Cases) കുറവ് തുടരുന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.32 ലക്ഷം പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഏപ്രിൽ 26 ലെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച 1,34,154 കേസുകളായിരുന്നു റിപ്പോർട്ട്. പുതിയ കണക്ക് പ്രകാരം 1,32,364 ആയി അത് കുറഞ്ഞിട്ടുണ്ട്. 2713 മരണങ്ങളായി മരണ നിരക്ക് കുറഞ്ഞതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. രാജ്യത്തെ ആകെ മരണ സംഖ്യ ഇതോടെ 3,40,702 ആയി.


ALSO READKerala COVID Update : 18,853 കോവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനമാണ്



ഇതോടെ ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകൾ നിലവിൽ 2,85,74,350 ആയി.16,35,993 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 2,65,97,655 പേരാണ് രോഗമുക്തി നേടിയത്.


Also ReadKerala Covid Update : സംസ്ഥാനത്ത് കോവിഡ് വീണ്ടും ഗണ്യമായി വര്‍ധിക്കുന്നു, ഇന്ന് 3000 ത്തിന് മുകളില്‍ കോവിഡ് കേസുകള്‍


ഇതിൽ തന്നെ  2,07,071  പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരാണ്. നിലവിൽ രാജ്യത്ത് ഇതുവരെ 22,41,09,448 പേർക്ക് വാക്സിൻ (Covid Vaccine Update Today) എടുത്തിട്ടുണ്ട്. 20,75,428 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക