India COVID Update : രാജ്യത്ത് 14,623 പേർക്ക് കൂടി കോവിഡ് രോഗബാധ; 7,643 കേസുകളും കേരളത്തിൽ നിന്ന്
കഴിഞ്ഞ 24 മണിക്കൂറിൽ 197 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്തു.
New Delhi : രാജ്യത്ത് (India ) കഴിഞ്ഞ 24 മണിക്കൂറുകളിൽ 14,623 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 197 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്തു. രാജ്യത്ത് കോവിഡ് രോഗബാധ വൻ തോതത്തിൽ വർധിക്കാത്തത് ആശ്വാസമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം രാജ്യത്ത് 13,058 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 231 ദിവസങ്ങളായുള്ള ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇത് . കഴിഞ്ഞാ 26 ദിവസങ്ങള്ക്കി രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 30000 ത്തിന് താഴെയാണ്. മാത്രമല്ല 115 ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗാബാധ 50000 ത്തിന് താഴെ ഹന്നെ തുടരുകയാണ്.
ALSO READ: Uttarakhand Flood: മരണം 34, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരിൽ 0.52 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇത് 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്.അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രാജ്യം ഉടൻ തന്നെ 100 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിയും. എന്നാൽ പൂർണമായും വാക്‌സിൻ നൽകി കഴിയാൻ ഇനിയും സമയം എടുക്കും. വാക്‌സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള മൂലമാണിത്.
ALSO READ: Uttarakhand Flood: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; പ്രളയത്തില്‍ മരണം 16 ആയി
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് ഇപ്പോഴും രോഗബാധ സ്ഥിരീകരിക്കുന്നത് കേരളത്തിൽ തന്ന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കേരളത്തിൽ 7643 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 77 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു . രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...