ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,819 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 39 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 13,827 പേരാണ് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1,04,555 ആയി ഉയർന്നു. നിലവിൽ ആകെ കോവിഡ് മരണങ്ങൾ 5,25,116 ആയിട്ടുണ്ട്. ഒറ്റ ദിവസത്തിൽ 4000 കേസുകളാണ് കൂടിയത്.കേസുകളുടെ എണ്ണത്തിലെ വർധനയിൽ ജനങ്ങളും ആശങ്കയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച മാത്രം രാജ്യത്ത് 14,506 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.30 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഒമിക്രോണ്‍ BA.5 വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചിരുന്നു.രാജ്യം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് BA.5 വേരിയന്‍റ് സ്ഥിരീകരിച്ചത് ആശങ്ക  വര്‍ദ്ധിപ്പിക്കുകയാണ്.


ALSO READ: India Covid Update : രാജ്യത്ത് 11,793 പേർക്ക് കൂടി കോവിഡ് രോഗബാധ; 27 മരണം


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഐഎംഎസ്), ലോക് നായക് ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ഐഎൽബിഎസ്) എന്നിവിടങ്ങളിലാണ് BA.5 വേരിയന്റ് കേസുകൾ സ്ഥിരീകരിച്ചത്.


രണ്ടോ അതിലധികമോ കേസുകളാണ് ഇവിടെ  ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. BA.5 വേരിയന്‍റ്  സ്ഥിരീകരിച്ചുവെങ്കിലും  ക്ലസ്റ്ററുകൾ  റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍  അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.  കൂടാതെ,  BA.5 വകഭേദം ഭയാനകമായ രീതിയിൽ പടരുന്നില്ല എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.