India COVID Update : രാജ്യത്ത് 26,964 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതർ കേരളത്തിൽ
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 383 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 26,964 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 3.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 383 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
രാജ്യത്തെ (India) പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.69 ശതമാനമാണ്. അതെ സമയം രാജ്യത്തെ രോഗവിമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. രാജ്യത്തെ നിലവിലെ കോവിഡ് രോഗവിമുക്തി നിരക്ക് 97.77 ശതമാനമാണ്. 2020 മാർച്ച് മുതലുള്ള ഏറ്റവും ഉയർന്ന കോവിഡ് രോഗവിമുക്തി നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ALSO READ: India Covid Update: രാജ്യത്ത് 30,256 പുതിയ കോവിഡ് രോഗികൾ, 19,653 കേസുകളും കേരളത്തിൽ നിന്ന്
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Health Ministry) കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 34,167 പേരാണ് കോവിഡ് രോഗവിമുക്തി നേടിയത്. നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്‌സയിൽ കഴിയുന്നവരുടെ എണ്ണം 3,01,989 ആണ്. കഴിഞ്ഞ 186 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കണിത്.
ALSO READ: Booster Dose ആവശ്യമില്ല, മുൻഗണന വേണ്ടത് ആദ്യ ഡോസ് നൽകുന്നതിനെന്ന് ആരോഗ്യ വിദഗ്ധർ
ഇതുവരെ രാജ്യത്ത് 4,45,768 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഏറ്റവും കൂടുതൽ വാക്‌സിനേഷൻ ഒരു ദിവസം എടുത്ത് റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. രാജ്യത്ത് ഇതുവരെ 82,65,15,754 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു.
ALSO READ: Mansukh Mandaviya: രോഗിയായി വേഷം മാറി ആശുപത്രിയിൽ, ആരോഗ്യമന്ത്രിക്ക് സുരക്ഷ ജീവനക്കാരന്റെ മർദ്ദനം
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബദ്ധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. 15,768 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ കോവിഡ് രോഗബധയെ തുടർന്ന് 214 പേർ മരണപ്പെടുകയും ചെയ്തു. കേരളത്തിലെ കോവിഡ് രോഗബദ്ധ നിരക്ക് കുറയാത്തത് വാൻ തോതിൽ ആശങ്ക ഉയർത്തുന്നുണ്ട്.
രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 3,131 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 70 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. തമിഴ്നാട്ടിൽ 1647 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA