New Delhi : രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 30,948 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 403 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലാണ് (Kerala) ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 17,106 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ കോവിഡ് കേസുകളിൽ 50 ശതമാനത്തിൽ അധികവും സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്.


ALSO READ: ZyCoV-D Vaccine : സൈഡസ് കാഡില 3മുതൽ12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചു


കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹർഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 4,575 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ  145 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. രാജ്യത്തെ കോവിഡ് കണക്കുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 10.18 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.


ALSO READ: ZyCoV-D വാക്സിൻ അടുത്ത മാസത്തോടെ വിപണിയിലെത്തിക്കുമെന്ന് അറിയിച്ച് നിർമ്മാതാക്കൾ


കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 58 കോടി വാക്‌സിൻ (Vaccine) ഡോസുകൾ നൽകി കഴിഞ്ഞു. ശനിയാഴ്ച മാത്രം 44 ലക്ഷം വാക്‌സിനുകളാണ് നൽകിയത്. രാജ്യത്ത് ഇത് വരെ ആകെ  3,24,24,234 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 3,53,398 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആകെ 4,34,367  പേര് ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്.


ALSO READ: India COVID Update : രാജ്യത്ത് 34,457 പേർക്ക് കൂടി കോവിഡ് രോഗബാധ; കോവിഡ് കണക്കുകളിൽ നേരിയ കുറവ്


രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 27 ദിവസങ്ങളായി 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.95 ശതമാനമാണ്. രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരിൽ 1.09% ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. രാജ്യത്തെ രോഗവിമുക്തി നിരക്ക് 97.57ശതമാനമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.