ന്യൂഡൽഹി:  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,545 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗബാധയ്‌തരുടെ എണ്ണം 4,30,94,938 ആയി ഉയർന്നു. കൂടാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധയെ തുടർന്ന് 27 പേർ മരണപ്പെടുകയും ചെയ്തു. ഇതോട് കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ ആകെ എണ്ണം 5,24,002 ആയി.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1. 07 ശതമാനമാണ്. അതേസമയം വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനമാണ്. 3500 പേർ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗമുക്തി നേടി. അതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 4,25,51,248 ആയി.  നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19688 ആണ്.


ALSO READ: കോവിഡ് മരണ കണക്ക്: ലോകാരോഗ്യ സംഘടനയെ വിമർശിച്ച് ഇന്ത്യ


അതേസമയം ലോകാരോഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ കണക്കുകളെ വിമർശിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ശരിയല്ലെന്നും ലോകാരോഗ്യ സംഘടന കോവിഡ് മരണം കണക്കാക്കിയ രീതി ശാസ്ത്രീയമല്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. കോവിഡ് മരണങ്ങള്‍ കണക്കാക്കിയ രീതിയെക്കുറിച്ച് സര്‍ക്കാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 


 ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെയാണ് കണക്കുകള്‍ പുറത്തുവിട്ടതെന്നും  കോവിഡ് മരണങ്ങള്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന അവലംബിച്ച രീതി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്ത് 14.9 ദശലക്ഷം ആളുകൾ കോവിഡ്19 മൂലം മരണപ്പെട്ടു. ഇന്ത്യയിൽ  മാത്രം 4.7 ലക്ഷം ആളുകൾ കോവിഡ് കാരണം മരണപ്പെട്ടുവെന്നും  ലോകാരോഗ്യ സംഘടന പുറത്ത് വിട്ട കണക്കുകളിൽ പറഞ്ഞിരുന്നു.


 ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്. കൊവിഡ് കാലത്തെ ആകെ മരണങ്ങളെ അതിന് മുൻപുള്ള കാലത്തെ മരണ നിരക്കുമായി താരതമ്യം ചെയ്താണ് വിദഗ്ധ സംഘം പുതിയ കണക്ക് തയാറാക്കിയത്.  ഈ റിപ്പോർട്ടിനെയാണ് ഇന്ത്യ ശക്തമായി എതിർത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.