New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്  38,353 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 36 ശതമാനം വർധനവാണ് ഇന്നത്തെ കോവിഡ് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 28,204 പേർക്കായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 497 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 4,29,179 ആണ്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.16 ശതമാനമാണ്.


ALSO READ: India COVID Update : രാജ്യത്ത് 28,204 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; കഴിഞ്ഞ 147 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്


രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിൽ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 21,119 പേർക്കാണ് കേരളത്തിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് രോഗബാധയെ തുടർന്ന് 152 പേർ മരണപ്പെടുകയും ചെയ്‌തു. 


ALSO READ:  Vaccine Shortage : സംസ്ഥാനത്ത് കനത്ത വാക്‌സിൻ ക്ഷാമം; 5 ജില്ലകളിൽ ഇന്ന് വാക്‌സിനേഷൻ മുടങ്ങാൻ സാധ്യത


അതേസമയം രാജ്യത്ത് കോവിഷിൽഡും കോവാക്സിനും മിശ്രിതമായി കുത്തിവെക്കുന്ന പഠനത്തിന് ഡ്രഗ്സ് കൺട്രോളർ  ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജാണ് പഠനം നടത്തിയത്. തുടർന്നുള്ള പരീക്ഷണങ്ങളും വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഉടൻ നടത്താൻ ആരംഭിക്കും.


ALSO READ:  Kerala covid update: ഇന്ന് 13,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 105


സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) ഒരു വിദഗ്ദ്ധ സമിതി ജൂലൈ 29 ന് പഠനം നടത്താൻ ശുപാർശ ചെയ്തതിനെ തുടർന്നാണ് പഠനം ആരംഭിച്ചത്. ഈ പഠനം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് കോവിഡ് വാക്സിനുകൾ ഉപയോഗിക്കുന്നത് മികച്ച സുരക്ഷയും രോഗപ്രതിരോധ ശേഷി ഫലങ്ങളും നൽകുമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പഠനം പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.