India COVID Update : രാജ്യത്ത് 39,097 പേർക്ക് കൂടി കോവിഡ് രോഗബാധ; കേരളത്തിലെ കോവിഡ് സാഹചര്യം അതീവ രൂക്ഷം
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 33 ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്.
New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 39,097 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കൂടാതെ 546 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയാണ് ചെയ്‌തു. ഇതുവരെ ആകെ 4.20 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 33 ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്.
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. ഇന്നലെ 17,518 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 132 പെർ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചത്. കേരളം കഴിഞ്ഞാൽ മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
കേരളത്തിലെ (Kerala) പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നതും വൻ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇന്നലെ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനം കടന്നിരുന്നു. അതിൽ തന്നെ ഏറ്റവും ആശങ്കയുളവാക്കുന്ന കാര്യം 11 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മേലെ ആണെന്നുള്ളതാണ്.
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ പഠനം അനുസരിച്ച് ഒരു കോവിഡ് രോഗിയുടെ അടുത്ത നിന്ന് 10 അടി അല്ലെങ്കിൽ 3.048 മീറ്റർ ദൂരം വരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും. കോവിഡ് ഡെൽറ്റ വകഭേദം കൂടുതൽ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...