India Covid Update : രാജ്യത്ത് 41,649 പേർക്ക് കൂടി കോവിഡ് രോഗബാധ; ചികിത്സയിൽ കഴിയുന്നവരിൽ 37 ശതമാനം പേരും കേരളത്തിൽ നിന്ന് തന്നെ
കഴിഞ്ഞ 24 മണിക്കൂറിൽ 593 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.
New Delhi : രാജ്യത്ത് 41,649 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 593 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. ഇതുവരെ രാജ്യത്ത് ആകെ 4.23 ലക്ഷം പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഏറ്റവും കൂടുതൽ രോഗബാധ കേരളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ ഇന്നലെ 20,772 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗബാധിതരിൽ 37 ശതമാനം പേരും കേരളത്തിൽ നിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗ അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 6,600 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3.15 കോടി പേർക്കാണ്. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ഒരു ദിവസം 4 ലക്ഷം കോവിഡ് കേസുകൾ വരെ സ്ഥിരീകരിച്ചിരുന്നു. ചിറ്റില സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗബാധ അതിരൂക്ഷമായത്.
ALSO READ: Covid വ്യാപനം രൂക്ഷം; കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ കേരളത്തിലെത്തും
കേരളത്തിലെ കോവിഡ് സാഹചര്യം നിയന്ത്രണത്തിലാണെന്ന് അരരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ വാക്‌സിൻ നല്കുന്നതിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും, വാക്‌സിൻ ക്ഷാമം രൂക്ഷമായി ബാധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ALSO READ: പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുടങ്ങിയ വാക്സിനേഷൻ പുനരാരംഭിക്കും
രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 4.08 ലക്ഷം പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...