India COVID Update : രാജ്യത്ത് 42,766 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്ന് തന്നെ
തുടർച്ചയായ 19 ദിവസങ്ങളായി രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിന് താഴെ തുടരുകയാണ്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 42,766 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളേക്കാൾ ഇന്നത്തെ കോവിഡ് കണക്കുകളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 43,393 കോവിഡ് കേസുകളായിരുന്നു സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്.
തുടർച്ചയായ 19 ദിവസങ്ങളായി രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 3 ശതമാനത്തിന് താഴെ തുടരുകയാണ്, കഴിഞ്ഞ 24 മണിക്കൂറുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.19 ശതമാനമാണ്. രാജ്യത്തെ രോഗവിമുക്തി നിരക്ക് 97.20 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളം കഴിഞ്ഞ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാത്തതിനെതിരെ കേന്ദ്ര സർക്കാർ ജാഗ്രത നിർദ്ദേശം നല്കിയിട്ടുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളിലായി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഘോഷങ്ങൾക്കും വൻ തോതിൽ ജനം കൂടിയ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നലകിയത്.
മാർച്ച് അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നുള്ളത് ആശങ്ക ജനകമായ കാര്യമാണ്. സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...