India COVID Update : രാജ്യത്ത് 42,909 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; 29,836 കേസുകളും കേരളത്തിൽ നിന്ന്
രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത് 4,38,210 പേരാണ്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 42,909 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. ആകെ 380 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. രാജ്യത്ത് ഇത് വരെ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത് 4,38,210 പേരാണ്. കേരളത്തിലെ കോവിഡ് സാഹചര്യം അതീവ രൂക്ഷമായി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 34,763 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തി നേടിയത് ആകെ 3,19,23,405 പേരാണ്. നിലവിൽ; കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,76,324 പേരാണ്. രാജ്യത്ത് ഇത് വരെ 63.43 കോടി കോവിഡ് വാക്‌സിൻ നൽകി കഴിഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 29,836 കോവിദഃ കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധിച്ചത് ആകെ 40,07,408 പേർക്കാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തോട് അടുത്ത് കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 75 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 2 കോടി പേർ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.
ALSO READ: Black Fungus Kerala : ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് 21 പേർ മരണപ്പെട്ടു
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 4,666 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ കണക്ക് 64,56,939 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 131 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
ALSO READ: Kerala Night Curfew|ഇന്ന് മുതൽ രാത്രി കർഫ്യൂ, ഇളവുകൾ എല്ലാം ഇങ്ങിനെ, നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി
ഗോവയിൽ കോവിഡ് കർഫ്യു സെപ്റ്റംബർ 6 വരെ നീട്ടി. മെയ് 9 നാണ് ഗോവയിൽ 24 മണിക്കൂറും നീണ്ട് നിൽക്കുന്ന കർഫ്യു ആരംഭിച്ചത്. ഇതുവരെ കർഫ്യുവിൽ ഇളവ് നൽകിയിട്ടില്ല. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഒരു കോവിഡ് മരണം പോലും ഉണ്ടായില്ല. ഡൽഹിയിൽ സ്കൂളുകൾ തുറക്കാനല്ല നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...