India COVID Update : രാജ്യത്ത് 43,393 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ
രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമാണ്.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,393 പുതിയ കോവിഡ് കേസുകൾ (Covid 19) കൂടി സ്ഥിരീകരിച്ചു. ഇതോട് കൂടി നിലവിൽ ചികിത്‌സയിൽ കഴിയുന്നവരുടെ എണ്ണം 4,58,727 ആയി. രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 2.42 ശതമാനമാണ്. തുടർച്ചയായ 18 ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. രാജ്യത്തെ കോവിഡ് രോഗവിമുക്തിയുടെ നിരക്ക് 97.19 ശതമാനമാണ്.
രാജ്യോത്തൊട്ടാകെ 36.89 കോടി വാക്‌സിൻ ഡോസുകൾ ജനങ്ങൾക്ക് നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിലെ സ്ഥിതി വിലയിരുത്താൻ എത്തിയിരുന്നു.
കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ എത്തിയ കേന്ദ്ര അന്വേഷണ സംഘം കേരളത്തിൽ കോവിഡ് രോഗബാധ തടയാൻ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും സ്വീകരിച്ചിരിക്കുന്ന ക്രമീകരണങ്ങളിലും തൃപ്തരനാണെന്ന് അറിയിച്ചിരുന്നു.
ALSO READ: India Covid Update: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 43,733 കേസുകൾ
രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത് കേരളം, കർണാടക, തമിഴ്നാട് (Tamilnadu) എന്നീ സംസ്ഥനങ്ങളിലാണ്. രാജ്യത്ത് 10 ശതമാനത്തിൽ കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള ജില്ലകളിൽ 64 ശതമാനവും നോർത്ത് ഈസ്റ്റിലാണ്.
വ്യാഴഴ്ച്ച കേന്ദ്ര സർക്കാർ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ അടിയന്തര സഹായമായി 23,123 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക 736 ജില്ലകളിലായി കുട്ടികൾക്കുള്ള ഡിപ്പാർട്മെന്റുകളും 20000 ഐസിയു ബെഡുകൾ ക്രമീകരിക്കാൻ ഉപയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ കൂടുതൽ മരുന്നുകൾ എത്തിക്കണതും ഈ തുക ഉപയോഗിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...