New Delhi : രാജ്യത്തെ കോവിഡ് (Covid) കേസുകളിൽ വർധനവ് രേഖപ്പെടുത്തി. ഇന്നലെത്താക്കൾ 19 ശതമാനം കൂടുതൽ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ ഇന്ത്യയിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 50,848 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗോളതലത്തിൽ കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഇത് വരെ ആകെ 3,00,28,709 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 68,817 പേർ കൂടി കോവിഡ് രോഗവിമുക്തി നേടുകയും ചെയ്‌തു. നിലവിൽ രോഗം ബാധിച്ച് ചികിത്‌സിൽ ഉള്ളത് 6,43,194 പേരാണ്. 


ALSO READ: Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം


കേന്ദ്ര സർക്കാർ കോവിഡ് വാക്‌സിൻ (Covid Vaccination) വിതരണം ഏറ്റെടുത്ത ആദ്യ ദിവസം തന്നെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. കേന്ദ്രത്തിന്റെ വാക്‌സിൻ പദ്ധതി ആരംഭിച്ച് ആദ്യ 24 മണിക്കൂറുകൾക്കുള്ളിൽ വാക്‌സിനേഷൻ സ്വീകരിച്ചത് 88.09 ലക്ഷം പേരായിരുന്നു. എന്നാൽ രണ്ടാമത്തെ ദിവസമായ ചൊവ്വാഴ്ച അത് 53.4 ലക്ഷമായി കുറഞ്ഞിരുന്നു.


ALSO READ: India COVID Update : മൂന്ന് മാസത്തിൽ ആദ്യമായി രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 50,000 ത്തിൽ താഴെ


രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള ആശങ്കകൾ വർദ്ധിച്ച് വരികയാണ്. ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങളിൽ കണ്ടെത്തി. ഇതിനെ തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശവും നൽകി കഴിഞ്ഞു.


ALSO READ: COVID Vaccine വിതരണം കേന്ദ്രം ഏറ്റെടുത്ത ആദ്യ ദിവസം വാക്‌സിൻ സ്വീകരിച്ചത് 85.96 ലക്ഷം പേർ


കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്.  കേരളത്തില്‍ ആദ്യ കേസ് (Delta Plus Variant) പത്തനംതിട്ട ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത് അതിനു പുറമെ പാലക്കാട് രണ്ടുപേർക്കും കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക