ന്യൂഡൽഹി: ആശങ്ക ഉണർത്തി രാജ്യത്ത് കോവിഡ് കേസുകളിലെ വർധന തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 6,155 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ നിലവിലെ കേസുകളുടെ എണ്ണം  31,194 ആയി ഉയർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ആകെ കോവിഡ് -19 രോഗികളുടെ എണ്ണം ഇപ്പോൾ 4.47 കോടിയാണ് (4,47,51,259). കേരളത്തിൽ നിന്നുള്ള രണ്ട് മരണങ്ങൾ 
ഉൾപ്പെടെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5,30,954 ആയി ഉയർന്നു.രാവിലെ 8 മണിക്ക് അപ്ഡേറ്റായ വിവരങ്ങളിലാണിത്.


അതേസമയം ഇതുവരെ 4,41,89,111 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് മരണനിരക്ക് 1.19 ശതമാനമാണ്.മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് COVID-19 വാക്‌സിൻ നൽകിയിട്ടുണ്ട്.


ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ദേശീയ കോവിഡ്-19 രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നതായാണ് കണക്കുകൾ. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ 900 കടന്നു. ഡൽഹിയിൽ ഒറ്റദിവസം തന്നെ  733 പേർക്കാണ്  രോ​ഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനേജ്മെന്റിന് സജ്ജരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.