India Covid Update: പ്രതിദിന കേസുകൾ ഏറ്റവും കുറവിൽ, രണ്ട് മാസത്തിനിടയിൽ 50 ശതമാനത്തിലധികം കുറവ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,97,894 പേരാണ് കോവിഡ് മുക്തിനേടിയത്
NewDelhi: രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ ഇടിവ്. പ്രതിദിന കേസുകൾ 1.20 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസാണിത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 15,55,248 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,97,894 പേരാണ് കോവിഡ് മുക്തിനേടിയത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴേ എത്തിക്കഴിഞ്ഞു.ഇതുവരെ രാജ്യത്ത് 28,694,879 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 344,101 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള രോഗമുക്തി നിരക്ക് 26,795,549 പേരാണ്.
രാജ്യത്തെ വാക്സിനേഷന്‍ പ്രക്രിയയുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേര്‍ന്നായിരുന്നു പുരോഗതി വിലയിരുത്തിയത്. ഇതുവരെ രാജ്യത്ത് 22.78 കോടി വാക്സിാണ് വിതരണം ചെയ്യുന്നത്.
വാക്സിനുകളുടെ നിലവിലെ ലഭ്യതയെക്കുറിച്ചും, ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചു പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വാക്സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ വാക്സിന്‍ നിര്‍മ്മാതാക്കളെ സഹായിക്കുന്നതിന് കെക്കൊണ്ടിട്ടുള്ള പരിശ്രമങ്ങള്‍ അദ്ദേഹം വിലയിരുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...