ഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം അധികം മാറ്റങ്ങളില്ലാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ 11,793 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ  എണ്ണം  4,34,18,839 ആയി ഉയർന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യ  മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇപ്പോൾ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 96,700 ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന്  27 പേർ കൂടി മരണപ്പെട്ടു. രാജ്യത്തെ ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ 0.21 ശതമാനം ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ കോവിഡ് രോഗവിമുക്തി നിരക്ക് 98.58 ശതമാനം ആണെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗബാധ വീണ്ടും പടരുന്നത് രാജ്യത്ത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്.


ALSO READ: BA.5 Variant: ഡല്‍ഹിയില്‍ ഒമിക്രോണ്‍ BA.5 വകഭേദം സ്ഥിരീകരിച്ചു


 അതേസമയം ഡല്‍ഹിയില്‍ ഒമിക്രോണ്‍ BA.5 വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് നാലാം തരംഗത്തിന്‍റെ ഭീഷണി  നിലനിൽക്കുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത്   BA.5 വേരിയന്‍റ്  സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ  ഒമിക്രോണ്‍ BA.5 വകഭേദം മൂലമുള്ള രോഗബാധ തീരെ കുറച്ച് ആളുകളിൽ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ലോക് നായക് ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ഐഎൽബിഎസ്) എന്നിവിടങ്ങളിലാണ് കേസുകൾ സ്ഥിരീകരിച്ചത്. ഈ ആശുപത്രികളിൽ എല്ലാം തന്നെ രണ്ടോ അതിലധികമോ കേസുകൾ മാത്രമാണ്  ഇതുവരെ സ്ഥിരീകരിച്ചിരിയ്ക്കുന്നത് എന്നാണ്  റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.


BA.5 വേരിയന്‍റ്  സ്ഥിരീകരിച്ചുവെങ്കിലും  ക്ലസ്റ്ററുകൾ  റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍  അനാവശ്യ ഭീതിയുടെ ആവശ്യമില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.  കൂടാതെ,  BA.5 വകഭേദം ഭയാനകമായ രീതിയിൽ പടരുന്നില്ല എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.  നിലവിൽ മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കോവിഡ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.