India COVID Update : രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ നിന്ന്
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 311 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 23,529 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 24 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 20000 ത്തിൽ താഴെ കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 311 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,37,39,980 പേർക്കാണ്. അതുകൂടാതെ ഇതുവരെ 4,48,062 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
ആകെ രോഗബാധിതരിൽ 0.82ശതമാനം പേർ മാത്രമാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,77,020. കേരളത്തിലെ കോവിഡ് സാഹചര്യമാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നത്.
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. 97.85 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. മാർച്ച് 2020 മുതലുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 28,718 പേർ രോഗമുക്തി നേടി. ഇതോട് കൂടി ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,14,898 ആയി.
ALSO READ: കോവിഡ് വ്യാപനം: പരോള്‍ ലഭിച്ച തടവുകാര്‍ ഉടന്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് Supreme Court
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ 12,161 പേർക്ക് കൂടിയാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് കൂടാതെ 155 പേർ മരണപ്പെടുകയും ചെയ്തു. ഇതിനോട് കൂടി കേരളത്തിൽ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 46,64,971 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...