New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 42,766 പേർക്ക് കൂടി കോവിഡ് (Covid 19)  രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 308 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ  1.24 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 29,682 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ 142 പേർ മരണപ്പെടുകയും ചെയ്‌തു. രാജ്യത്ത് സ്ഥിരീകരിക്കുന്നതിൽ 60 ശതമാനത്തിലധികം കേസുകളും കേരളത്തിൽ നിന്നാണ്. കേരളത്തിലെ സാഹചര്യം ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.


ALSO READ: India COVID Update : രാജ്യത്ത് 42,618 പേർക്ക് കൂടി കോവിഡ് രോഗബാധ; 330 പേർ മരണപ്പെട്ടു


കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 4,130 കോവിഡ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. 64 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.നിലവിൽ 52,025 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 97.02 ശതമാനമാണ്.


ALSO READ:  Covid Vaccine Interval : കോവിഡ് വാക്സിൻ ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ


രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ  1.24 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.42 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി  നിരക്ക് 2.45 ശതമാനമാണ്. രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.


ALSO READ:  സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കുമോ? കൊവിഡ് അവലോകന യോഗം ഇന്ന്


രാജ്യത്ത് ഇതുവരെ 68 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. ശനിയാഴ്ച മാത്രം 71.61 ലക്ഷം വാക്‌സിൻ ഡോസുകളാണ് നൽകിയത്. ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. അതേസമയം കോവിഡ് വാക്‌സിൻ (Covid Vaccine) ഡോസുകൾക്കിടയിലുള്ള ഇടവേളയിൽ ഇളവുകൾ നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരള ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ വിവരം അറിയിച്ചത്. കോവിഷീൽഡ് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിൽ 84 ദിവസം ഇടവേള വിദഗ്ത സമിതിയുടെ നിർദ്ദേശം പ്രകാരമാണ് നിശ്ചയിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.