India COVID Update : രാജ്യത്ത് 11,919 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; 470 പേർ മരണപ്പെട്ടു
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണികൂറുകളിൽ ആകെ 470 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
THiruvananthapuram : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,919 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്തെ (India) ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,44,78,517 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,28,762 ആണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണികൂറുകളിൽ ആകെ 470 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോട് കൂടി രാജ്യത്ത് ആകെ 4,64,623 പേരാണ് കോവിഡ് രോഗബാധയെ മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണിവരെയുള്ള കണക്കുകളാണ് ഇത്.
ALSO READ: India COVID Update : രാജ്യത്ത് 10,197 പേർക്ക് കൂടി കോവിഡ് രോഗബാധ; 301 പേർ മരണപ്പെട്ടു
കഴിഞ്ഞ 41 ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗബാധയ്ത്താരിടെ എണ്ണം 20000 ത്തിൽ താഴെയാണ്. മാത്രമല്ല കഴിഞ്ഞ 144 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധയ്‌തരുടെ എണ്ണം 50,000 ത്തിൽ താഴെയാണ്. രാജ്യത്തെ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞ് തന്നെ തുടരുകയാണ്.
ALSO READ: India COVID Update : രാജ്യത്ത് 11,850 പേർക്ക് കൂടി കോവിഡ് രോഗബാധ; 555 പേർ മരണപ്പെട്ടു
നിലവിൽ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,28,762 ആണ്. ആകെ കോവിഡ് രോഗബാധിതരിൽ 0.37 ശതമാനം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണ്കക്കാണിത്. അതേസമയം കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്.
രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 98.28 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് കണക്കുകളിൽ 207 കേസുകളുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...