New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ 25,404 പേർക്ക് രാജ്യത്ത് കോവിഡ് (Covid 19) ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 3,32,89,579 ആയി. 339 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ (Covid Death) എണ്ണം 4,43,213 എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോ​ഗമുക്തി (Recovery) നേടിയത് 37,127 പേരാണ്. 3,24,84,159 പേരാണ് ആകെ കോവിഡിൽ നിന്ന് മുക്തി നേടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ 3,62,207 ആക്ടീവ് കേസുകളുണ്ട് (Active Cases) രാജ്യത്ത്. 75,22,38,324 പേർക്ക് രാജ്യത്ത് ഇതുവരെ വാക്സിൻ (Covid Vaccine) സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 78,66,950 പേർക്ക് വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.


Also Read: India COVID Update : രാജ്യത്ത് 38,667 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; പകുതിയിലധികം കേസുകളും കേരളത്തിൽ തന്നെ


രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 25,404 കേസുകളിൽ 15000ത്തോളം കേസുകളും കേരളത്തിൽ നിന്നാണ്. 15,058 പേർക്കാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രോ​ഗബാധ സ്ഥിരീകരിച്ചത്. 16.39 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.


Also Read: Kerala COVID Update : ഞായറാഴ്ച ടെസ്റ്റ് കുറഞ്ഞു, ഇന്ന് കോവിഡ് കണക്കും കുറഞ്ഞു, സംസ്ഥാനത്ത് 15,000ത്തോളം പേർക്കും കൂടി രോഗബാധ സ്ഥിരീകരിച്ചു


99 മരണമാണ് കോവിഡ് (Covid 19) മൂലമെന്ന് ഇന്നലെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം (Death) 22,650 ആയി. 2,08,773 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.