India Covid Update: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 43,733 കേസുകൾ
രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ രാജ്യത്ത് 36,13,23,548 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ട്.
ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 43,733 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,06,63,665 ആയിട്ടുണ്ട്.
നിലവിൽ 4,59,920 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലുമായി ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി (Covid19) നേടിയവരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
47,240 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. ഇതോടെ 2,97,99,534 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,07,216 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകൾ 42,33,32,097 ആയിട്ടുണ്ട്.
രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ രാജ്യത്ത് 36,13,23,548 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ട്.
Also Read: TPR 15% മുകളിലാണെങ്കിൽ Triple Lockdown, നാളെ മുതൽ സംസ്ഥാന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം
കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 930 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 4,04,211 ആയിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ള സംസ്ഥാനം കേരളമാണ് (Kerala Covid Update). കഴിഞ്ഞ ദിവസം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 14,373 പുതിയ കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...