India Covid Update: അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടി-പിസിആർ നിർബന്ധം, പോസിറ്റീവാകുന്നവർക്ക് ക്വാറൻറൈൻ
Covid Latest Travel Rule in Airport: ഏതെങ്കിലും യാത്രക്കാർക്ക് രോഗലക്ഷണമോ കോവിഡ് -19 പോസിറ്റീവോ ആണെങ്കിൽ അവരെ ക്വാറന്റൈൻ ചെയ്യും
ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദം ബിഎഫ്.7 വേരിയൻറ് ലോകമെമ്പാടും പടരാനുള്ള സാധ്യത കണക്കിലെടുത്ത് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ നിർബന്ധമായും ആർടി-പിസിആർ ഹാജരാക്കണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
റിസൾട്ടിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും യാത്രക്കാർക്ക് രോഗലക്ഷണമോ കോവിഡ് -19 പോസിറ്റീവോ ആണെങ്കിൽ അവരെ ക്വാറന്റൈൻ ചെയ്യുമെന്ന് വിശദാംശങ്ങൾ ചേർത്തുകൊണ്ട് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ഇതേ രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർ നിലവിലെ ആരോഗ്യസ്ഥിതി കാണിക്കുന്ന എയർ സുവിധ ഫോം നിർബന്ധമായും പൂരിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം രാജ്യത്ത് 201 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതോടെ ആകെ കേസുകളുടെ എണ്ണം 4.46 കോടിയായി ഉയർന്നിട്ടുണ്ട്. നിലവിൽ സജീവമായ കേസുകൾ 3,397 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതുവരെ രാജ്യത്തെ മരണസംഖ്യ 5,30,691 ആണ്.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.15 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.14 ശതമാനവുമാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ 17 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...