India Covid Update Live: കോവിഡിനെ നേരിട്ട് ഇന്ത്യ, പ്രതിദിന കണക്ക് 1,27 ലക്ഷം മാത്രം
2,795 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ പിടിച്ചു കെട്ടാൻ രാജ്യം സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്ന് കാണിച്ച് കണക്കുകൾ താഴേക്ക്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,27 ലക്ഷം കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസം പിന്നിടാറാകുമ്പോൾ ഇത് ഏറ്റവും കുറഞ്ഞ കണക്കാണ്.
2,795 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. എന്നാൽ മരണ സംഖ്യയും താരതമ്യേനെ വലിയ അളവിൽ കുറഞ്ഞിട്ടുണ്ട്.ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,81,75,044 പേര്‍ക്കാണ്. ഇതുവരെ മരണം 3,31,895
നിലവില്‍ രാജ്യത്ത് 18,95,520 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,55,287പേരാണ്. 21,60,46,638 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.
അതേസമയം വാക്സിനേഷൻറെ ഇടവേള കൂട്ടണോ അല്ലെങ്കിൽ വാക്സിൻ ഒറ്റ ഡോസാക്കണോ എന്നതിൽ കേന്ദ്ര സർക്കാർ പഠനം നടത്തുകയാണ്. ഇത് നടപ്പിലായാൽ രണ്ടാം ഡോസ് വാക്സിൻറെ ആവശ്യം ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...