India covid updates | രാജ്യത്ത് കോവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1.40 ലക്ഷം കേസുകൾ, 285 മരണം
രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,83,463 ആയി ഉയർന്നു.
ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 1,41,986 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 285 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,83,463 ആയി ഉയർന്നു.
രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 4,72,169 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനം ആണ്. രാജ്യത്ത് ഇതുവരെ 3,44,12,740 പേർ രോഗമുക്തി നേടി.
23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 3,071 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 1,203 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ അതിവേഗ വ്യാപനം നേരിടാൻ, സർക്കാർ രാജ്യത്തുടനീളം വാക്സിനേഷൻ ഡ്രൈവുകൾ വേഗത്തിലാക്കിയിട്ടുണ്ട്. 15-18 പ്രായപരിധിയിലുള്ളവർക്കാണ് ഇപ്പോൾ കുത്തിവയ്പ്പ് നൽകുന്നത്. രാജ്യത്ത് ഇതുവരെ 150.06 കോടി ഡോസ് വാക്സിനാണ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...