India Covid Updates: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 20,139 കേസുകൾ
India Covid Updates: കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കൊറോണ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,25,557 ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
ന്യൂഡൽഹി: India Covid Updates: രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 20,139 പുതിയ കോവിഡ് കേസുകളാണ്. അതായത് കഴിഞ്ഞ ദിവസത്തെ കോവിഡ് കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 19 ശതമാനത്തോളം വർദ്ധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,36,89,989 ആയി.
മാത്രമല്ല കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കൊറോണ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,25,557 ആയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ളത് കേരളം, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ നിന്നും മാത്രം 17.6 ശതമാനം രോഗികളുണ്ട്.
കഴിഞ്ഞ ദിവസം 16,482 രോഗികൾ കോവിഡ് ഭേദമായി ആശുപത്രിവിട്ടു. ഇതുവരെ 4,30,28,356 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. രാജ്യത്ത് രോഗമുക്തി നിരക്ക് 98.49 ശതമാനമാണ്.
സംസ്ഥാനത്ത് മങ്കി പോക്സെന്ന് സംശയം? യുഎഇയിൽ നിന്നും വന്ന ആൾ നിരീക്ഷണത്തിൽ!
തിരുവനന്തപുരം: Monkey Pox Suspected In Kerala: കേരളത്തിൽ കുരങ്ങ് വസൂരി (Monkey Pox) സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് മങ്കി പോക്സ് ബാധ സംശയിക്കുന്നത്. ഇയാളിൽ നിന്നും ശേഖരിച്ച സാംപിൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതിനുശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ഇയാൾ 4 ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്സിൻ്റെ പ്രധാനം ലക്ഷണം. നിലവിൽ വിദേശത്ത് നിന്നും വന്നയാൾക്ക് ഈ ലക്ഷണങ്ങളുണ്ട്. യുഎഇയിൽ നേരത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...