കത്തുകളും സ്റ്റാമ്പുകളും അടക്കമുള്ള സേവനങ്ങൾക്കൊപ്പം ചായയും കാപ്പിയും ഭക്ഷണവും. പറഞ്ഞുവരുന്നത് പോസ്റ്റോഫീസ് കഫേയെ കുറിച്ചാണ് . പശ്ചിമബംഗാളിലെ പ്രസിദ്ധമായ കൊൽക്കത്ത ജനറൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിലാണ് തപാൽ വകുപ്പിന്റെ ആദ്യത്തെ കഫെ തുടങ്ങിയത് . തപാൽ വകുപ്പിലെ കാറ്ററിംഗ് വിഭാഗമാണ് കഫേ നടത്തുന്നത് .സിയുലി എന്നാണ് കഫേയുടെ പേര് .  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് കഫേയാണിത് . രാവിലെ 10 മുതൽ 7 വരെയാണ് കഫെയുടെ പ്രവർത്തനം . ഇരുന്ന് കഴിക്കാനുളഅള സൗകര്യവും പാർസൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . ഇതിനൊപ്പം തപാൽ സേവനങ്ങൾക്ക് തടസമില്ല . സ്റ്റാമ്പുകളടക്കമുള്ള തപാൽ ഉത്‍പ്പന്നങ്ങളുടെ വിൽപ്പനയും ഈ ഹോട്ടലിൽ നടക്കുന്നുണ്ട് .


തപാൽ തീമിൽ അലങ്കരിച്ച കഫേയിലാണ് വിൽപ്പന നടത്തുന്നത് . തടി ഫർണീച്ചറുകളും സോഫകളും 1450 ചതുരശ്ര അടി സ്ഥലത്ത് ഏകദേശം 34 പേർക്ക് ഇരിക്കാനുള്ള സൗകര്യവും കഫേയിൽ ഒരുക്കിയിട്ടുണ്ട് .


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.