COMMERCIAL BREAK
SCROLL TO CONTINUE READING

Chennai: തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍നിന്നും  42 വര്‍ഷം മുന്‍പ്  മോഷണം പോയ വിഗ്രഹങ്ങള്‍ കണ്ടെടുത്തു... 


തമിഴ്നാട്ടിലെ (Taml Nadu) നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍നിന്നും  42 വര്‍ഷം മുന്‍പാണ്  മോഷണം നടന്നത്...   


പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍നിന്നും 1978ല്‍  നാല് വെങ്കല വിഗ്രഹങ്ങളാണ്  മോഷണം പോയത്.  സീതാ-രാമ-ലക്ഷ്മണ - ഹനുമാന്‍ വിഗ്രഹങ്ങളാണ് മോഷണം പോയത്.  ഇവയില്‍  സീതാ-രാമ-ലക്ഷ്മണ വിഗ്രഹം  കണ്ടെടുത്തു. എന്നാല്‍, ഹനുമാന്‍ വിഗ്രഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല.


കണ്ടെടുത്ത ഈ വിഗ്രഹങ്ങള്‍ ശനിയാഴ്ച  ക്ഷേത്രത്തില്‍ തിരികെയെത്തിച്ചു. 


വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് 1978ല്‍ പൊരയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.  അന്താരാഷ്ട്ര വിപണിയിലെ പുരാവസ്തുക്കളുടെ വ്യാപാരം നിരീക്ഷിക്കുന്ന സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടന നല്‍കിയ  വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.  മോഷ്ടിക്കപ്പെട്ട നാല് വിഗ്രഹങ്ങളില്‍ മൂന്നെണ്ണം ഈ വര്‍ഷം സെപ്റ്റംബറില്‍ ലണ്ടനിലെ ഒരു പുരാവസ്തു കളക്ടറില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചിരുന്നു. 


തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ക്കൊടുവില്‍ ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് മൂന്ന് വിഗ്രഹങ്ങള്‍ (രാമ, ലക്ഷ്മണ, സീത) ഇന്ത്യന്‍ എംബസിക്ക് കൈമാറുകയായിരുന്നു. വിഗ്രഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഈ ആഴ്ച ആദ്യം തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി.


Also read: Sabarimala: കൂടുതല്‍ ഭക്തരെ അനുവദി​ക്കുന്ന കാര്യം പരി​ഗണി​ക്കും; മന്ത്രി​ കടകംപളളി​ സുരേന്ദ്രന്‍


വെള്ളിയാഴ്ച മുഖ്യമന്ത്രി കെ പളനിസ്വാമി ചെന്നൈയിലെ വിഗ്രഹങ്ങള്‍ പരിശോധിച്ച്‌ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ ശങ്കരേശ്വരിക്ക് കൈമാറി. വിഗ്രഹങ്ങള്‍ ചെന്നൈയില്‍ നിന്ന് ശനിയാഴ്ച ക്ഷേത്രത്തിലെത്തിച്ചു. വിഗ്രഹങ്ങള്‍ ഔദ്യോഗികമായി നവംബര്‍ 25 ന് പുനഃസ്ഥാപിക്കുമെന്ന് ക്ഷേത്ര അധികൃതര്‍ അറിയിച്ചു.