ആയുധ നിര്‍മ്മാണ വിപണന രംഗത്ത് കാല്‍വച്ച് ഇന്ത്യ
കേന്ദ്ര സര്‍ക്കാര്‍ ആയുധ നിര്‍മ്മാണത്തിലും കയറ്റുമതിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ന്യൂഡല്‍ഹി: യുദ്ധോപകരണങ്ങള്‍ വില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും. ആയുധ വിപണന പട്ടികയില്‍ ഇരുപത്തിമൂന്നാമത്തെ സ്ഥാനമാണ് ഇപ്പോള്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആയുധ നിര്‍മ്മാണത്തിലും കയറ്റുമതിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.
2015 ന് ശേഷം ഇന്ത്യയില്‍ ആയുധ കയറ്റുമതിയില്‍ 32% വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് എസ്ഐപിആര്‍ഐയുടെ കണക്കില്‍ നിന്നും വ്യക്തമാകുന്നത്. മേക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതിയുടെ നേട്ടമാണിതെന്നാണ് കണക്കാക്കുന്നത്.
യുദ്ധോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ് പട്ടികയില്‍ ഉള്ളത് ഒന്നാം സ്ഥാനം സൗദിയ്ക്കാണ്. അഞ്ചുവര്‍ഷമായി യുദ്ധോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ യുഎസ് ഇന്ത്യയുടെ പങ്കാളിയാണ്.
റഷ്യയില്‍ നിന്നും 56% ആയുധങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഈ രംഗത്തെ ഇന്ത്യയുടെ പ്രധാനപങ്കാളികള്‍ റഷ്യയും, ഇസ്രയേലും, ഫ്രാന്‍സുമാണ്. അമേരിക്കയില്‍ നിന്നും അപ്പാച്ചേ, ചിനൂക്ക് എന്നീ ഹെലികോപ്റ്ററുകള്‍ക്കും പി 81 യുദ്ധവിമാനത്തിനുമാണ് ഇന്ത്യ കരാര്‍ നല്‍കിയിരിക്കുന്നത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെയും രാജ്യസുരക്ഷ മുന്നില്‍ക്കണ്ടുമാണ് ഇന്ത്യയും അമേരിക്കയും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ 2010-14 കാലയളവില്‍ തീരുമാനിച്ചത്. ഇതോടെയാണ് ആയുധ ഇറക്കുമതിയില്‍ അമേരിക്ക ഇന്ത്യയുടെ പങ്കാളിയാകുന്നത്.
മ്യന്മാറാണ് ഇന്ത്യയില്‍ നിന്നും ആയുധം വാങ്ങുന്നതില്‍ പ്രധാനി. ഏതാണ്ട് 46% ആയുധങ്ങളാണ് മ്യാന്മാര്‍ ഇന്ത്യയില്‍ നിന്നും വാങ്ങുന്നത്. കൂടാതെ ശ്രീലങ്ക 25% ഉം മൌറീഷ്യസ് 14% ഉം ഇന്ത്യയില്‍ നിന്നും ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.