രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ചും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ബിസിനസ് തലവന്മാരും 'സീ ന്യൂസ് ഇന്ത്യാ കാ ഡിഎന്‍എ 2019' കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തു. ജമ്മു കാശ്മീരിലെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുമുള്ള അവരുടെ കാഴ്ചപ്പാടുകളാണ് 'സീ ന്യൂസ് ഇന്ത്യാ കാ ഡിഎന്‍എ 2019' കോണ്‍ക്ലേവില്‍ പങ്കുവെച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ താജ് പാലസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മുഖ്യാതിഥിയായെത്തി. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി തേജസ്വി യാദവ്, ബിജെപി നേതാവും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി, കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സിംഗ് സുര്‍ജേവാല, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബാര്‍, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍, കിരണ്‍ റിജിജു, പ്രകാശ് ജാവദേക്കര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.


 



 


ആദ്യ സെഷനിൽ രാജ്യത്തെ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഡിജിറ്റൽ ഇന്ത്യ, കാർഷിക മേഖല, എല്ലാവര്‍ക്കും വീട് എന്നീ പദ്ധതികളിലേക്ക് വെളിച്ചം വീശുന്ന ചര്‍ച്ചകളായിരുന്നു നടന്നത്.


ഉച്ചയ്ക്ക് ശേഷമുള്ള രണ്ടാമത്തെ സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാല് വർഷത്തെ പ്രവര്‍ത്തന ഫലങ്ങളും അഭിപ്രായങ്ങളും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ചര്‍ച്ച ചെയ്യും.