India Covid Update: കോവിഡ് മഹാമാരി രാജ്യത്ത് വീണ്ടും മാരകമായ തോതില്‍ വ്യാപിക്കുകയാണ്. ഓരോ  ദിവസം കഴിയുംതോറും രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്  കഴിഞ്ഞ 24 മണിക്കൂറിൽ 5,676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  DGCA Update: അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ കര്‍ശന നടപടി, നിര്‍ദ്ദേശം നല്‍കി ഡിജിസിഎ


ഇപ്പോള്‍ രാജ്യത്തെ മൊത്തം സജീവമായ കേസുകളുടെ എണ്ണം 37,093 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. അതേസമയം, തിങ്കളാഴ്ച ഇന്ത്യയിൽ 5,880 കോവിഡ് കേസുകളും 35,199 സജീവ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.  കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവാണ് കാണുന്നത്. 


Also Read:  Salman Khan gets Threat Call: ഏപ്രിൽ 30-ന് കൊല്ലും, സൽമാൻ ഖാന് വീണ്ടും വധഭീഷണി 


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍  കോവിഡ് -19 കേസുകളുള്ള സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണ്. പിന്നില്‍  മഹാരാഷ്ട്ര.  ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം തീവ്രമാണ്. 


അതേസമയം, ഉത്തര്‍ പ്രദേശിലും കോവിഡ് വ്യാപനം  തീവ്രമാവുകയാണ്.  ലഖ്‌നൗവിൽ ഒരു ദിവസം 61 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതേസമയം, സംസ്ഥാനത്തൊട്ടാകെ ആകെ 176 പുതിയ അണുബാധകൾ രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ, ഇപ്പോള്‍ സംസ്ഥാനത്തെ സജീവ്‌ കേസുകളുടെ എണ്ണം 1,282 ആയി ഉയർന്നു. 


തമിഴ്നാട്ടിലും സ്ഥിതി ഭീകരമാവുകയാണ്. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം 2,000 കടന്നതിനെത്തുടർന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സംസ്ഥാനത്ത് 386 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്‌. ഇതോടെ സജീവ കേസുകളുടെ എണ്ണം 2,099 ആയി. തിങ്കളാഴ്ച 63 കാരിയായ ഒരു സ്ത്രീ വൈറസിന് കീഴടങ്ങിയതോടെ നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകളിലേക്ക് നയിച്ചു.


റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം തുടക്കം മുതല്‍  പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്. രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ തീവ്രമാകുന്നു സാഹചര്യത്തില്‍ നിരവധി അടിയന്തിര നടപടികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്വീകരിയ്ക്കുന്നത്. കോവിഡിനെ തടുക്കുന്നതിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.   


രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിതിഗതികള്‍ സമയാസമയങ്ങളില്‍ വിലയിരുത്തുകയാണ്.  അതേസമയം,  കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.  


എന്നാല്‍,  "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന ഗ്രേഡ് പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.  അതേസമയം, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.