ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവര്‍ക്ക് ഗംഭീര ഓഫറുമായി ഇന്ത്യ!


COMMERCIAL BREAK
SCROLL TO CONTINUE READING

യൂറോപ്യന്‍ രാജ്യമായ ലക്സംബര്‍ഗിന്‍റെ ഇരട്ടി സ്ഥല൦ ഇത്തരക്കാര്‍ക്കായി ഇന്ത്യ വിട്ടുനല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 


അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയിലെ ബിസിനസുകള്‍ അവസനിപ്പിക്കുന്നതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. 


461,589 ഹെക്ടര്‍ സ്ഥലമാണ് ഇന്ത്യ ഇവര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. ചൈനയിലെ ബിസിനസ് അവസാനിപ്പിക്കുന്നവരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായാണ് ഇത്തരമൊരു നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്. 


ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ വ്യവസായങ്ങളുള്ള 115,131 ഹെക്ടര്‍ സ്ഥലവും ഇതില്‍ ഉള്‍പ്പെടും.  


243,000 ഹെക്ടറാണ് ലക്സംബര്‍ഗിന്‍റെ വിസ്തീര്‍ണമെന്നാണ് ലോകബാങ്കിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 


ബിസിനസ് ആരംഭിക്കാനുള്ള സ്ഥലം, വൈദ്യുതി, വെള്ളം, റോഡ്‌ എന്നിവയ്ക്കാണ് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നത്. 


ഇലക്ട്രിക്കല്‍, മരുന്ന് നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഹെവി എഞ്ചിനീയറിംഗ്, സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെയുള്ള ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിര്‍മ്മാണ മേഖലകളുടെ വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 


100ലധികം കമ്പനികളുമായി ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഇതിനോടകം തന്നെ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ജപ്പാന്‍, അമേരിക്ക, ദക്ഷിണ കൊറിയ കമ്പനികളുമായി ആന്ധ്രപ്രദേശ്‌ സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തുകയാണ്.