ന്യൂ ഡൽഹി : പതിനാറ് യൂട്യൂബ് ചാനലുകൾക്ക് നിരോധനം. വാർത്താപ്രക്ഷേപണ മന്ത്രാലയമാണ്  നടപടി സ്വീകരിച്ചത്. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതാണ് കാരണം. നിരോധിച്ച 10  യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിന്നുള്ളവയും 6 എണ്ണം പാക്കിസ്ഥാനിൽ നിന്നുള്ളവയുമാണ്. ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതുസമൂഹത്തിൽ  മതസ്പർദ വളർത്തുന്നതും തെറ്റായതും, കൃത്യതയില്ലാത്തതും, ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്നതുമായ വാർത്തകളാണ് ഈ യൂട്ര്യൂബ് ചാനുകൾ പ്രക്ഷേപണം ചെയ്തത്. ദേശ സുരക്ഷയെയും വിദേശ ബന്ധത്തെയും പൊതുക്രമത്തെയും ബാധിക്കുന്നവയായിരുന്നു ഇവയിലെ ഉള്ളടക്കം എന്നും മന്ത്രാലയം അറിയിച്ചു. നിരോധിച്ച വാർത്താധിഷ്ടിത യൂട്യൂബ് ചാനലുകൾക്ക് 68 കോടിയോളം കാഴ്ചക്കാരുണ്ട്. 


2021ലെ ഐടി നിയമത്തിലെ അടിയന്തര അധികാരം ഉപയോഗിച്ചാണ് കേന്ദ്ര നടപടി. ഇന്ത്യ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ച ഉള്ളടക്കം ഒരു വിഭാഗത്തെ തീവ്രവാദികളെന്ന് പരാമർശിക്കുകയും വിവിധ മതവിഭാഗങ്ങളിലെ അംഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്യുന്നവയായിരുന്നു. ഇത്തരം ഉള്ളടക്കം സാമുദായിക പൊരുത്തക്കേട് സൃഷ്ടിക്കാനും പൊതു ക്രമം തകർക്കാനും സാധ്യതയുള്ളതായും കണ്ടെത്തലുണ്ട് .


സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ സാധ്യതയുള്ള, സ്ഥിരീകരിക്കാത്ത വാർത്തകളും വീഡിയോകളും  ഇന്ത്യ അധിഷ്ഠിതമായ ഈ യൂട്യൂബ്  ചാനലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യൻ സൈനിക വിഷയം, ജമ്മു കശ്മീർ, യുക്രെയ്നിലെ റഷ്യൻ അധിനിവേശം തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ഇന്ത്യയെക്കുറിച്ചുള്ള വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾ  ഉപയോഗിച്ചതായി കണ്ടെത്തലുണ്ട്.   


ദേശീയ സുരക്ഷ, ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധം എന്നിവയെയും സാരമായി ബാധിച്ചു. തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനും അപകീർത്തികരമായ തലക്കെട്ടുകൾ ഉപയോഗിക്കുന്നതിനുമെതിരെ 2022 ഏപ്രിൽ 23-ന് മന്ത്രാലയം സ്വകാര്യ ടിവി വാർത്താ ചാനലുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.  അച്ചടി, ടെലിവിഷൻ, ഓൺലൈൻ തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ  സുരക്ഷിതവുമായ വിവര അന്തരീക്ഷം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.