ഇന്ത്യാ പോസ്റ്റ് 40889 ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in വഴി അപേക്ഷ സമർപ്പിക്കാം. 2023 ജനുവരി 27 മുതൽ ഫെബ്രുവരി 16 വരെയാണ് രജിസ്ട്രേഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ്യതാ മാനദണ്ഡം: ഇന്ത്യാ ഗവൺമെന്റ്/സംസ്ഥാന സർക്കാരുകൾ/ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും (നിർബന്ധിതമോ ഐച്ഛികമോ ആയ വിഷയമായി പഠിച്ചത്) പത്താം തരം പരീക്ഷ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.


ALSO READ: LIC ADO Recruitment 2023: എൽഐസിയിൽ എഡിഒ തസ്തികയിൽ ഒഴിവുകൾ; പ്രിലിമിനറി പരീക്ഷ മാർച്ചിൽ


തിരഞ്ഞെടുക്കൽ പ്രക്രിയ: അംഗീകൃത ബോർഡുകളുടെ പത്താം ക്ലാസ് പരീക്ഷയിൽ ലഭിച്ച മാർക്ക്/ ഗ്രേഡുകൾ/ പോയിന്റുകൾ അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. അതത് അംഗീകൃത ബോർഡ് മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ വിഷയങ്ങളും വിജയിച്ചിരിക്കേണ്ടത് നിർബന്ധമാണ്.


2023  ജനുവരി 27 മുതൽ 2023 ഫെബ്രുവരി 16 വരെ രജിസ്ട്രേഷൻ/അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകന്റെ വിവരങ്ങൾ എഡിറ്റ്/തിരുത്തൽ വിൻഡോ 2023 ഫെബ്രുവരി 17 മുതൽ 2023 ഫെബ്രുവരി 19 വരെ പ്രവർത്തിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.