സർക്കാർ ജോലി അന്വേഷിക്കുന്ന ബിരുദധാരികൾക്കായിതാ സന്തോഷവാർത്ത. തപാൽ വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 10-ാം തീയ്യതി മുതൽ ആരംഭിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 9 ആണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദ്യോഗാർത്ഥികൾക്ക് indiapost.gov.in എന്ന ഔദ്യോഗിക സൈറ്റ് വഴി അപേക്ഷിക്കാം.  ആകെ 1899 ഒഴിവുകളാണുള്ളത്.598 പോസ്റ്റൽ അസിസ്റ്റന്റ്, 585 പോസ്റ്റ്മാൻ, 570 മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, 143 ഷോർട്ടനിംഗ് അസിസ്റ്റന്റ്, 3 മെയിൽ ഗാർഡ് എന്നീ തസ്തികകളിലേക്കാണ് നിയമനം.


വിദ്യാഭ്യാസ യോഗ്യത


വിജ്ഞാപനമനുസരിച്ച് അപേക്ഷകർ  10th/12th/Graduate പാസ്സായിരിക്കണം. ചില തസ്തികകളിൽ ഉദ്യോഗാർത്ഥിക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.


പ്രായപരിധി


ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് വേണ്ട ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. ഉദ്യോഗാർത്ഥികളുടെ പരമാവധി പ്രായം തസ്തിക അനുസരിച്ച് 25/27 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ചട്ടപ്രകാരം പരമാവധി പ്രായപരിധിയിൽ ഇളവ് നൽകും.


അപേക്ഷാ ഫീസ് 


ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ജനറൽ, ഒബിസി വിഭാഗക്കാർ 100 രൂപ അടയ്‌ക്കണം. അതേസമയം സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഫീസ് വേണ്ട. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റ് പരിശോധിക്കാം.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.