ന്യൂഡൽഹി: ഇന്ത്യയിൽ 22,775 പുതിയ കോവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 406 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 4,81,486 ആയി ഉയർന്നു. സജീവ കേസുകൾ 1,04,781 ആണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

8,949 പേർ രോ​ഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,42,75,312 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 161 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 1,431 ആയി. 488 ഒമിക്രോൺ ബാധിതർ രോ​ഗമുക്തരായതായും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.


ALSO READ: കൗമാരക്കാർക്ക് വാക്സിനായി ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം, വാക്സിനേഷൻ ജനുവരി 3ന്


മഹാരാഷ്ട്ര 454, ഡൽഹിയിൽ 351, തമിഴ്‌നാട് 118, ഗുജറാത്ത് 115, കേരളം 109 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോൺ കേസുകൾ. ആകെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവി‍ഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെലങ്കാന, രാജസ്ഥാൻ, കർണാടക, ആന്ധ്രാപ്രദേശ്, ഹരിയാന, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, ലഡാക്ക്, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.


രാജ്യത്തെ രോ​ഗമുക്തി നിരക്ക് 98.32 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 15-18 പ്രായപരിധിയിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ണ്‍ലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.


ALSO READ: Vaccine for children | മുന്നൊരുക്കങ്ങൾ തുടങ്ങി, കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങളെന്ന് വീണാ ജോര്‍ജ്


കുടുംബത്തിലെ മറ്റ് അം​ഗങ്ങളുടെ ഫോൺ നമ്പർ ഉപയോ​ഗിച്ച് രജിസ്ട്രേഷൻ നടത്താം. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്ന് വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കും. തിരിച്ചറിയൽ രേഖയായി ആധാറോ സ്കൂൾ തിരിച്ചറിയൽ കാർഡോ നൽകാം. 2007ലോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് വാക്‌സിനെടുക്കാന്‍ അവസരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.