ഇന്ത്യയില്‍ ചൂട് സര്‍വകാല റെക്കോര്‍ഡിലേക്ക്. രാജസ്ഥാനിലെ ഫലോഡിയിലാണ് 51 ഡിഗ്രി സെല്‍ഷ്യസ് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. 20 വര്‍ഷം മുന്‍പ് പചപത്രയില്‍ അന്ന്  എന്ന സ്ഥലത്താണ് ഏറ്റവും കൂടുതല്‍ താപനില രേഖപെടുതിയത്. ഫലോഡിയയില്‍ നിന്ന് 125 മൈൽ മാത്രം ദൂരമുള്ള പചപത്രയില്‍ അന്ന് 50.6 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു രേഖപെടുത്തിയത്.


 ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അനുസരിച്ച് രാജസ്ഥാനിലെ ഫലോഡിയയില്‍ രേഖപെടുത്തിയ 51 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കൂടുതല്‍ രേഖപെടുത്തിയിരിക്കുന്നത്. കനത്ത ചൂട് മെയ് 27 വരെ തുടരുമെന്ന് കാലാവസ്ഥ അധികൃതര്‍ പറഞ്ഞു. 2015ല്‍ കനത്ത ചൂടില്‍ 2500ലധികം പേരാണ് മരിച്ചിരുന്നത്.രാജസ്ഥാനിലും,ഗുജറാത്തിലും,വിദര്‍ഭയിലും ശക്തമായ ചൂടു കാറ്റിന്  സാധ്യതയെന്ന്  കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.